Latest Posts

ആംബുലന്‍സ് വഴിയില്‍ കുടുങ്ങി: സ്വന്തം നാട്ടിലേക്ക് മുഖ്യമന്ത്രി എത്തിയത് അകമ്പടി വാഹനങ്ങളില്ലാതെ

കണ്ണൂര്‍ : മുഖ്യമന്ത്രി പിണറായി വിജയന്റെ അകമ്പടി വാഹനങ്ങൾ കുടുങ്ങി. മുഖ്യമന്ത്രിയുടെ വിഐപി വാഹനം കടന്നു പോയതിനു ശേഷം പിന്നാലെ എത്തിയ ജില്ലാ ആശുപത്രിയുടെ ആംബുലന്‍സാണ് കുടുങ്ങിയത്. തലശ്ശേരി റെയില്‍വേ സ്റ്റേഷന്‍ ബില്‍ഡിങ്ങിലാണ് കുടുങ്ങിയത്. പുലര്‍ച്ചെ 4.45 ന് മാവേലി എക്‌സ്പ്രസില്‍ തലശ്ശേരിയിലെത്തി. 

പിന്നീട് അവിടെ നിന്നും പിണറായിയിലേക്ക് പോകുന്ന വഴിയിലായിരുന്നു സംഭവം.
ഇതോടെ മറ്റു അകമ്പടി വാഹനങ്ങളും തടസം നേരിട്ടു. സുരക്ഷ വാഹനങ്ങളില്ലാതെയാണ് മുഖ്യമന്ത്രി പിണറായിലെ വീട്ടിലെത്തിയത്. ആംബുലന്‍സിന്റെ ടയറിന്റെ കാറ്റഴിച്ചാണ് വാഹനം മുന്നോട്ട് പോയത്. ഫയര്‍ഫോഴ്‌സ് അടക്കം മറ്റു അകമ്പടി വാഹനങ് മുഖ്യമന്ത്രി വീട്ടിലെത്തിയ ശേഷം രണ്ടു മിനിറ്റ് കഴിഞ്ഞാണെത്തിയത്.

0 Comments

Headline