banner

കൊല്ലത്ത് ഓട്ടോയിൽ ചാരിനിന്ന് മൂത്രമൊഴിച്ചത് ചോദ്യം ചെയ്തതിന് പിന്നാലെ സംഘർഷം; നാലുപേർ അറസ്റ്റിൽ; പത്തിലധികം പേര്‍ക്കായി അന്വേഷണം

കൊല്ലം : ഓട്ടോയിൽ ചാരിനിന്ന് മൂത്രമൊഴിച്ചത് ചോദ്യം ചെയ്തത് സംഘര്‍ഷത്തില്‍ കലാശിച്ചു. കൊല്ലം വിളക്കുപാറയിലാണ് യുവാക്കളുടെ സംഘം ഏറ്റുമുട്ടിയത്. 

സംഘര്‍ഷത്തില്‍ അഞ്ചുപേര്‍ക്ക് പരുക്കേറ്റു. നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തു.

ഏരൂര്‍‌ വിളക്കുപാറ ജംക്്ഷനിലാണ് യുവാക്കളുടെ സംഘം ഏറ്റുമുട്ടിയത്. കേസില്‍ വിളക്കുപാറ സ്വദേശികളായ വിനോദ്, ജെയിംസ്,  മണലിൽ സ്വദേശികളായ ബിജോയ്‌, അജയ് എന്നിവരെ ഏരൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. ഒാട്ടോറിക്ഷാ സ്റ്റാൻഡിൽ നിര്‍ത്തിയിട്ടിരുന്ന വിനോദിന്റെ ഓട്ടോയിൽ ചാരിനിന്ന് സാജുരാജ് മൂത്രമൊഴിച്ചതാണ് സംഘർഷത്തിന്റെ കാരണം. 

തര്‍ക്കം കയ്യാങ്കളിയിലേക്കും മാരകായുധം ഉപയോഗിച്ചുളള ആക്രമണത്തിലും എത്തി. തലയ്ക്കു വെട്ടേറ്റ സാജുരാജ് ആശുപത്രിയിൽ ചികിത്സയിലാണ്. പരുക്കേറ്റ മറ്റ് നാലുപേര്‍ അഞ്ചലിലെ സ്വകാര്യ ആശുപത്രിയിലും ചികില്‍സതേടി. 

വധശ്രമം ഉൾപ്പടെയുള്ള വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. സംഘര്‍ഷത്തില്‍ ഉള്‍പ്പെട്ട പത്തിലധികം പേര്‍ക്കായി അന്വേഷണം തുടരുകയാണ്.

Post a Comment

0 Comments