banner

ഭർതൃവീട്ടിൽ നിന്ന് യുവതിയെ ബന്ധുക്കൾ തട്ടിക്കൊണ്ടു പോയതായി പരാതി



ഹരിപ്പാട് : ഭർതൃവീട്ടിൽ നിന്ന് യുവതിയെ ബന്ധുക്കൾ തട്ടിക്കൊണ്ടു പോയതായി പരാതി. ശനിയാഴ്ച രാവിലെ 6 മണിയോടെ വാഹനത്തിൽ എത്തിയ സംഘം ഭർത്താവിനെയും മാതാപിതാക്കളെയും മർദ്ദിച്ച ശേഷം കർണാടക സ്വദേശിനിയെ തട്ടിക്കൊണ്ടു പോകുകയായിരുന്നു.

കഴിഞ്ഞ മാസം 28 ന് കർണാടകയിൽ നിന്ന് കാർത്തികപ്പള്ളി മഹാദേവികാട് അഖിൽ ഭവനത്തിൽ അഖിലിനോടൊപ്പം   എത്തിയതായിരുന്നു യുവതി. തുടർന്ന് ഇരുവീട്ടുകാരുടെയും സമ്മതത്തോടെ 29 ന് ഇവർ വിവാഹിതരായി. വിവാഹത്തിൽ പങ്കുകൊള്ളാൻ പെൺകുട്ടിയുടെ വീട്ടുകാരും എത്തിയിരുന്നു. ഇതിനിടയിൽ, വീട്ടിലേക്ക് വരാൻ ബന്ധുക്കൾ ഫോണിലൂടെ ആവശ്യപ്പെട്ടെങ്കിലും പെൺകുട്ടി തയ്യാറായില്ല.

ഇതിന് ശേഷമാണ് കർണാടകയിൽ നിന്ന് ബന്ധുക്കൾ എത്തി പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയത്. ഭർത്താവിന്റെ പരാതിയിൽ തൃക്കുന്നപ്പുഴ പൊലീസ് കേസെടുത്തു. എസ്ഐ രതീഷ് ബാബുവിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം കർണാടകയിലേക്ക് തിരിച്ചു.

إرسال تعليق

0 تعليقات