വാഹനങ്ങള്‍ തടഞ്ഞുനിര്‍ത്തിയുള്ള പരിശോധനകള്‍ പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടുകൾ സൃഷ്‍ടിക്കുന്നത് തടയുന്നതിനാണ് ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് അധിഷ്ഠിതമായുള്ള ക്യാമറകൾ സ്ഥാപിച്ചിരിക്കുന്നത്. ഈ ക്യാമറയിൽ പതിയുന്ന വീഡിയോ ഫീഡും ഡാറ്റകളും മോട്ടോർ വെഹിക്കിൾ വകുപ്പ്, പോലീസ്, ജിഎസ്‍ടി വകുപ്പ് എന്നീവർക്ക് കൈമാറും.
സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട; എഐ ക്യാമറകൾ ഈ മാസം 20 മുതൽ മിഴിതുറക്കും
തിരുവനന്തപുരം : സംസ്ഥാനത്ത് മോട്ടോർ വാഹന വകുപ്പ് സ്ഥാപിച്ച 726 ആർട്ടിഫിഷൽ ഇൻറലിജൻസ് ക്യാമറകള്‍ ഈ മാസം 20മുതൽ നിയമലംഘകരെ പിടികൂടി പിഴ ചുമത്തും. നിയമലംഘകർക്ക് തർക്കം ഉന്നയിക്കാൻ കഴിയാത്ത വിധം വ്യക്തമായ ചിത്രങ്ങളാണ് അത്യാധുനിക ക്യാമറകളിൽ പതിയുന്നത്. ക്യാമറയിൽ ചിത്രങ്ങള്‍ പതിഞ്ഞാൽ മോട്ടോർവാഹന വകുപ്പിൻെറ സംസ്ഥാന -ജില്ല കണ്‍ട്രോള്‍ റൂമിലാണ് ബാക്കി പ്രവർത്തനങ്ങള്‍. മുഖ്യമന്ത്രി പിണറായി വിജയൻ പദ്ധതി ഉദ്ഘാടനം ചെയ്യും. കേരള റോഡ് സേഫ്റ്റി അതോറിറ്റിയുടെ 232.25 കോടി രൂപ ഉപയോഗിച്ചു കെൽട്രോൺ വഴിയാണ് എഐ പദ്ധതി നടപ്പാക്കുന്നത്.
0 Comments