കോഴിക്കോട് : ബിജെപിയിൽ ചേരുന്നുവെന്ന പ്രചരണങ്ങൾക്കെതിരെ പ്രതികരിച്ച് കെ മുരളീധരൻ എം പി. ഏതൊരു പ്രതികൂല സാഹചര്യത്തിലും കോൺഗ്രസ് പ്രസ്ഥാനത്തിൽ അടിയുറച്ച് നിൽക്കും.
എത്ര അപമാനിക്കാൻ ശ്രമിച്ചാലും കോൺഗ്രസിന്റെ സാധാരണ പ്രവർത്തകനായി തുടരും. രാഹുൽ ഗാന്ധിയോടൊപ്പം നടന്നത് ബിജെപിയിൽ ചേരാനല്ല. കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കണമെന്ന് ആഗ്രഹിക്കുന്നവരാണ് ഇത്തരം പ്രചരണങ്ങൾക്ക് പിന്നിലെന്നും കെ മുരളീധരൻ ഫേസ്ബുക്കിലെഴുതിയ കുറിപ്പിൽ പറഞ്ഞു.
ബിജെപിയിൽ ചേർന്ന് ലഭിക്കുന്ന കേന്ദ്ര മന്ത്രിസ്ഥാനത്തേക്കാൾ എനിക്ക് അഭിമാനം സാധാരണ കോൺഗ്രസ് പ്രവർത്തകനാകുന്നതാണ്. കെ കരുണാകരന്റെ മകനെ സംഘിയാക്കാൻ ആരും മെനക്കെടണ്ട. മതേതര നിലപാടുകൾ എന്നും ഹൃദയത്തോടെ ചേർത്തു പിടിച്ചിട്ടുണ്ട്.
0 Comments