വീടിന് സമീപത്ത് നിന്ന് മദ്യപിച്ചത് മയ്യനാട് സ്വദേശിയായ റോമൽ ആന്റണി ചോദ്യം ചെയ്തതിലുള്ള വിരോധമാണ് അക്രമണത്തിന് കാരണം. കഴിഞ്ഞ 12 ന് കാക്കോട്ടുപള്ളിയിലെ പരിപാടികൾ കഴിഞ്ഞ് വാഹനം എടുക്കാൻ രാത്രിയിൽ മടങ്ങി വരുകയായിരുന്ന റോമൽ ആന്റണിയെ പ്രതികൾ വഴിയിൽ തടഞ്ഞ് നിർത്തി മർദ്ദിക്കുകയായിരുന്നു.
റോമൽ ആന്റണിയുടെ പരാതിയിൽ പൊലീസ് ഇൻസ്‌പെക്ടർ അജിത്ത്കുമാറിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ ജയേഷ്, സക്കീർ ഹുസൈൻ, സി.പി.ഒ അനീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
0 Comments