കുടിവെള്ള പ്രശ്നം ഉളള സ്ഥലം ഗ്രൗണ്ട് വാട്ടർ ഡിപ്പാർട്ട്മെന്റ്, വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥരും സ്ഥലം സന്ദർശിക്കാതെ സമരം അവസാനിപ്പിക്കില്ല എന്ന നിലപാടിൽ സമരക്കാർ നിന്നതോട ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തി സമരക്കാരുമായി ചർച്ച നടത്തി.
കുടിവെള്ള പ്രശ്നമുള്ള സ്ഥലം സന്ദർശിക്കുകയും പഴയ കിണർ പുനർ പരിശോദിക്കാനും പുതിയ കിണർ നിർമ്മിക്കുന്നതിനുമായുള്ള ഫണ്ട് പഞ്ചായത്ത് നൽകാനും ഇതിനിയി ടെൻഡർ വിളിക്കാനും ധാരണയായി.
സി.പി.ഐ.എം തൃക്കരുവ ലോക്കൽ കമ്മിറ്റിയുടെയും പഞ്ചായത്ത് അംഗങ്ങളുടെയും നേതൃത്വത്തിൽ തൃക്കരുവ ഗ്രാമ പഞ്ചായത്ത് സെക്രട്ടറിയെ ഉപരോധിച്ചു
പ്രതിഷേധത്തിൽ സിപിഎം ലോക്കൽ കമ്മറ്റി സെക്രട്ടറി ചന്ദ്രശേഖര പിളള, തൃക്കരുവ പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷൻ ആർ.രതീഷ്, വാർഡ് മെമ്പർമാർ ശോഭന കുമാരി , ഷീജ, സുബൈദ, ആബ അഗസ്റ്റിൻ, ഷംല , ബാബു, ബിനു തങ്കച്ചൻ , നന്ദകുമാർ എന്നിവർ നേതൃത്വം നൽകി.
0 تعليقات