banner

ബിബിസിക്കെതിരെ നടപടിയുമായി ഇഡി; കേസെടുത്തത് ഫെമ നിയമം ലംഘനം ചൂണ്ടിക്കാട്ടി



ഡല്‍ഹി : ബിബിസിക്കെതിരെ നടപടിയുമായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ഫെമ നിയമം ലംഘിച്ചതിന് ബിബിസിക്കെതിരെ ഇഡി കേസെടുത്തു. സ്ഥാപനത്തിലെ രണ്ട് മുതിര്‍ന്ന ജീവനക്കാരോട് ഇഡി ഓഫീസില്‍ ഹാജരാകാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പ്രാഥമിക അന്വേഷണം നടത്തി ചട്ടലംഘനം നടന്നുവെന്ന് ബോധ്യപ്പെട്ടതിനെ തുടര്‍ന്നാണ് നടപടിയെന്നാണ് ഇ ഡി കേന്ദ്രങ്ങളില്‍ നിന്ന് ലഭിക്കുന്ന വിവരം

കഴിഞ്ഞ ഫെബ്രുവരിയില്‍ ബിബിസി ഓഫീസുകളില്‍ കേന്ദ്ര അന്വേഷണ സംഘം പരിശോധനകള്‍ നടത്തിയിരുന്നു. ആദായ നികുതിയുമായി ബന്ധപ്പെട്ട ഇന്ത്യന്‍ നിയമങ്ങള്‍ ബിബിസി പാലിക്കുന്നില്ലെന്നും ലാഭവിഹിതം രാജ്യത്തിന് പുറത്തേക്ക് കൊണ്ടുപോകുന്നതിനുള്ള ചട്ടങ്ങള്‍ പാലിക്കുന്നില്ലെന്നുമാണ് ആദായ നികുതി വകുപ്പ് കണ്ടെത്തല്‍. ഇതിന് പിന്നാലെയാണ് ഫെമ നിയമം ലംഘിച്ചതിന് ഇഡി കേസെടുത്തത്.

Post a Comment

0 Comments