banner

ബലാത്സംഗത്തിനിടെ വയോധിക കൊല്ലപ്പെട്ടു; സഹോദര പുത്രൻ അറസ്റ്റിൽ



കൊച്ചി : നഗരമധ്യത്തില്‍ 65കാരി ബലാംത്സംഗത്തിനിടെ കൊല്ലപ്പെട്ടു. സംഭവത്തില്‍ വയോധികയുടെ 
 മകനെ പൊലീസ് അറസ്റ്റ് ചെയ്തു.

ശനിയാഴ്ച്ചയാണ് പരുക്കുകളോടെ വയോധികയെ ബന്ധുക്കള്‍ 
 എത്തിച്ചത്. പരിശോധിച്ച ഡോക്ടര്‍ മരണം സ്ഥിരീകരിക്കുകയായിരുന്നു
പിന്നീട് പോസ്റ്റ്‌മോര്‍ട്ടം 
റിപ്പോര്‍ട്ടില്‍
 നിന്നാണ് ബലാത്സംഗം നടന്നു എന്ന സൂചന ലഭിച്ചത്. തുടര്‍ന്ന് ഡോക്ടര്‍ പൊലീസിനെ വിവരം അറിയിച്ചു. 

പ്രാഥമിക ചോദ്യം ചെയ്യലില്‍ തന്നെ സംശയാസ്പദമായ രീതിയിലായിരുന്നു സഹോദരന്റെ മകന്‍ പെരുമാറിയിരുന്നത്.
തുടര്‍ന്ന് എറണാകുളം സെന്‍ട്രല്‍ പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തു.

പ്രതിയെ റിമാന്‍ഡ് ചെയ്തിട്ടുണ്ട്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കൊലപാതകത്തിനു മുന്നേ പീഡനം നടന്നതായി വ്യക്തമായി.

വയോധികയുടെ മറ്റു ബന്ധുക്കളുടെ മൊഴി രേഖപ്പെടുത്താനൊരുങ്ങുകയാണ് പൊലീസ്.

إرسال تعليق

0 تعليقات