banner

അജ്ഞാതസംഘം തട്ടിക്കൊണ്ടുപോയ പ്രവാസി മലയാളിയായ യുവാവിനെ കർണാടകയിൽ നിന്ന് കണ്ടെത്തി



കോഴിക്കോട് : താമരശ്ശേരിയിൽ നിന്ന് അജ്ഞാതസംഘം തട്ടിക്കൊണ്ടുപോയപ്രവാസി യുവാവിനെ കണ്ടെത്തി. കാണാതായതിന്റെ പതിനൊന്നാം ദിവസമാണ് യുവാവിനെ കണ്ടെത്തിയത്. താമരശ്ശേരി പരപ്പൻപൊയിൽ സ്വദേശിയായ മുഹമ്മദ് ഷാഫിയെ കർണാടകയിലെ രഹസ്യ കേന്ദ്രത്തിൽ നിന്നാണ് പോലീസ് സംഘം കണ്ടെത്തിയത്.യുവാവുമായി പോലീസ് സംഘം ഇന്ന് തന്നെ താമരശ്ശേരിയിലെത്തുമെന്നാണ് വിവരം.

ഇക്കഴിഞ്ഞ ഏഴാം തീയതിയാണ് ഷാഫിയെയും ഭാര്യയെയും മുഖംമൂടി ധരിച്ചെത്തിയ സംഘം തട്ടിക്കൊണ്ടുപോയത്. ഷാഫിയുടെ ഭാര്യയെ വഴിയിൽ ഉപേക്ഷിച്ച ശേഷം ഇയാളെയും കൊണ്ട് കടന്നു കളയുകയായിരുന്നു. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിനൊടുവിൽ തട്ടിക്കൊണ്ടു പോകലുമായി ബന്ധപ്പെട്ട് നാല് പേരുടെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. മുഹമ്മദ് നൗഷാദ്, ഇസ്മയിൽ ആസിഫ്, അബ്ദുറഹ്‌മാൻ, ഹുസൈൻ എന്നിവരാണ് അറസ്റ്റിലായത്.

അതേസമയം തട്ടിക്കൊണ്ടു പോയവരെ പറ്റി ഒരുവിവരവും നൽകാൻ ഷാഫി തയ്യാറായിട്ടില്ലെന്ന് പോലീസ് വ്യക്തമാക്കി. സ്വർണക്കടത്ത് സംഘം തട്ടിക്കൊണ്ടുപോയതെന്നായിരുന്നു റിപ്പോർട്ടുകൾ.

Post a Comment

0 Comments