banner

പഞ്ചാബിലെ സൈനിക ക്യാമ്പില്‍ വെടിവെപ്പ്; നാല് മരണം സ്ഥിരീകരിച്ചതായി റിപ്പോർട്ട്; സംഭവം പുലര്‍ച്ചെ!



ന്യൂഡല്‍ഹി : പഞ്ചാബിലെ ബത്തിന്‍ഡയില്‍ സൈനിക ക്യാമ്പിലുണ്ടായ വെടിവെപ്പില്‍ നാല് പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. ഇന്ന് പുലര്‍ച്ചെയാണ് ബത്തിന്‍ഡ മിലിട്ടറി സ്റ്റേഷനില്‍ വെടിവെപ്പ് നടന്നത്. 

സൈന്യത്തിന്റെ കോമ്പിംഗ് ഓപ്പറേഷന്‍ നടക്കുന്നുണ്ടെന്നും പ്രദേശം വളഞ്ഞിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. അതേ സമയം കൊല്ലപ്പെട്ടത് ആരൊക്കെയെന്നത്് സംബന്ധിച്ച് വിവരങ്ങള്‍ ലഭ്യമായിട്ടില്ല

പുലര്‍ച്ചെ 4.35 ഓടെയാണ് വെടിവെപ്പ് നടന്നതെന്ന് ആര്‍മിയുടെ സൗത്ത് വെസ്റ്റേണ്‍ കമാന്‍ഡ് പ്രസ്താവനയില്‍ പറഞ്ഞു. ‘സ്റ്റേഷന്‍ ക്വിക്ക് റിയാക്ഷന്‍ ടീമുകള്‍ സജീവമാക്കി. പ്രദേശം വളയുകയും സീല്‍ ചെയ്യുകയും ചെയ്തു. തിരച്ചില്‍ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു’– പ്രസ്താവനയില്‍ പറയുന്നു

إرسال تعليق

0 تعليقات