banner

ഒരു പുതിയ ട്രെയിന്‍ കൂടി വന്നു, വന്ദേഭാരത് എക്‌സ്പ്രസിന്റെ കാര്യത്തില്‍ കേരളത്തിന് അഭിമാനിക്കാന്‍ ഒന്നുമില്ലെന്ന് മുന്‍മന്ത്രി എ.കെ.ബാലന്‍



തിരുവനന്തപുരം : സംസ്ഥാനത്തേക്ക് ഒരു പുതിയ ട്രെയിന്‍ കൂടി വന്നിരിക്കുന്നു എന്നതിനപ്പുറം വന്ദേഭാരത് എക്‌സ്പ്രസിന്റെ കാര്യത്തില്‍ കേരളത്തിന് അഭിമാനിക്കാന്‍ ഒന്നുമില്ലെന്ന് മുന്‍ മന്ത്രിയും സി പി എം കേന്ദ്ര കമ്മറ്റി അംഗവുമായ എ.കെ.ബാലന്‍. വന്ദേഭാരത് എക്‌സ്പ്രസ് കേരളത്തില്‍ എത്തിച്ചുവെന്നത് ഇക്കാലമത്രയും കേരളത്തോട് റെയില്‍വേ കാണിച്ച അവഗണനയ്ക്ക് പരിഹാരമല്ലെന്നും അദ്ദേഹം പറഞ്ഞു.  എത്ര മാലകള്‍ ചാര്‍ത്തിയാലും പുഷ്പവൃഷ്ടി നടത്തിയാലും ആ വഞ്ചനക്ക് ഇതുകൊണ്ട് പരിഹാരമാവില്ല. 

തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ട് നടത്തിയ ഗിമ്മിക് എന്നതിനപ്പുറം ഒരു പ്രാധാന്യവും ഇതിനില്ലെന്നും എ.കെ ബാലന്‍ പറഞ്ഞു. കെ-റെയില്‍ പദ്ധതിയെ പൊളിച്ചടുക്കുകയെന്നത് മാത്രമാണ് ബി ജെ പിയുടെ ലക്ഷ്യം. കെ-റെയിലില്‍ തിരുവനന്തപുരത്തു നിന്ന് കണ്ണൂരെത്താന്‍ മൂന്നു മണിക്കൂര്‍ മതി. ടിക്കറ്റ് ചാര്‍ജ് 1325 രൂപ മാത്രം. വന്ദേഭാരത് എക്‌സ്പ്രസില്‍ തിരുവനന്തപുരത്തു നിന്ന് കണ്ണൂരെത്താന്‍ എട്ടു മണിക്കൂറെടുക്കും. ടിക്കറ്റ് ചാര്‍ജ് 2238 രൂപയാണ്. തിരുവനന്തപുരം-കണ്ണൂര്‍  വിമാന ടിക്കറ്റിന്  2897 രൂപ നല്‍കിയാല്‍ മതി. കേവലം ഒരു മണിക്കൂര്‍ കൊണ്ട് കണ്ണൂരെത്തുമെന്നും എ.കെ.ബാലന്‍ പറഞ്ഞു.

Post a Comment

0 Comments