banner

ദയാവധത്തിന് അനുകൂലമായ നിയമ നിര്‍‍മാണത്തിനൊരുങ്ങി ഫ്രാന്‍സ്

ദയാവധത്തിന് അനുകൂലമായ നിയമ നിര്‍‍മാണത്തിന് ഒരുക്കങ്ങളുമായി ഫ്രാന്‍സ്. പാര്‍ലമെന്‍റിന്‍റെ വേനല്‍ക്കാല സെഷന്‍ അവസാനിക്കുന്നതിന് മുന്നേ കരട് ബില്ല് തയ്യാറാക്കാനാണ് ഫ്രാന്‍സ് പ്രസിഡന്‍റ് ഇമ്മാനുവല്‍ മക്രോണിന്‍റെ നിര്‍ദേശം.

പൊതുവികാരം മാനിച്ചാണ് പുതിയ നിയമനിര്‍മാണത്തിനുള്ള സാധ്യത തെളിയുന്നത്. പെന്‍ഷന്‍ രീതിയിലെ മാറ്റത്തിന്റെ പേരില്‍ രാജ്യത്ത് ഏറെനാളുകളായി പ്രതിഷേധം രൂക്ഷമായിരുന്നു. ഈ പ്രതിഷേധം കൂടി തണുപ്പിക്കാനാണ് ജനാഭിപ്രായം കൂടി കണക്കിലെടുത്തുള്ള നടപടിയെന്നാണ് നീക്കത്തെ വിലയിരുത്തുന്നത്.

إرسال تعليق

0 تعليقات