banner

ഗ്വാളിയോറിൽ വീണ്ടും പശുവിനെ ഇടിച്ച് വന്ദേഭാരത് ട്രെയിനിൻ്റെ മുൻഭാഗം തകർന്നു



ഭോപ്പാൽ : വന്ദേ ഭാരത് എക്സ്പ്രസ് വീണ്ടും പശുവിനെ ഇടിച്ചു. ദില്ലി-ഭോപ്പാൽ വന്ദേഭാരത് എക്സ്പ്രസാണ് ​ഗ്വാളിയോറിൽ വെച്ച് പശുവിനെ ഇടിച്ചു തെറിപ്പിച്ചത്. അപകടത്തിൽ ട്രെയിനിന്റെ മുൻഭാ​​ഗത്ത് കേടുപാടുകൾ സംഭവിച്ചു. 

കഴിഞ്ഞ ദിവസം വൈകുന്നേരം 6.15നാണ് അപകടമെന്ന് റെയിൽവേ അധികൃതർ അറിയിച്ചു. കേടുപാടുകൾ തീർത്ത ശേഷം ട്രെയിൻ സർവീസ് തുടർന്നു. ​ഗ്വാളിയോറിലെ ദാബ്രയിൽ വെച്ചാണ് അപകടം. പശു ട്രാക്കിലേക്ക് പെട്ടെന്ന് കയറുകയായിരുന്നുവെന്നും അധികൃതർ വ്യക്തമാക്കി.15 മിനിറ്റോളം നിർത്തിയിട്ടതിന് ശേഷമാണ് ട്രെയിൻ യാത്ര തുടർന്നത്. ഏപ്രിൽ ഒന്നിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ട്രെയിൻ ഫ്ലാ​ഗ് ഓഫ് ചെയ്തത്. 

ഇതേ ട്രെയിൻ പരീക്ഷണ ഓട്ടത്തിലും ഹരിയാനയിലെ ഹോദലിൽ വെച്ച് പശുവിനെ ഇടിച്ചിരുന്നു. ഹസ്രത് നിസാമുദ്ദീൻ-റാണി കമലാപതി വന്ദേഭാരത് എക്സ്പ്രസ് 7.50 മണിക്കൂറെടുത്താണ് 709 കിലോമീറ്റർ ഓടിയെത്തുന്നത്. നേരത്തെ മുംബൈ-അ​ഹമ്മദാബാദ് വന്ദേഭാരത് പശുവിനെ ഇടിച്ചിരുന്നു.


Post a Comment

0 Comments