banner

ബിജെപിയെ ഒതുക്കാൻ ഒരുങ്ങിയിറങ്ങി മുന്നണികൾ; കര്‍ണാടകയില്‍ സിപിഐയും സിപിഎമ്മും മത്സരത്തിനില്ല



കൊച്ചി : കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇടതുപാര്‍ട്ടികളായ സിപിഐയും സിപിഎമ്മും മത്സരിക്കുന്നില്ലെന്ന് വിവരം. ബിജെപി ഇതര കക്ഷികളുടെ വോട്ട് വിഭജനം തടഞ്ഞ് ബിജെപിയെ പരാജയപ്പെടുത്താനാണ് നീക്കമെന്ന് സൂചന.ഇടതുപാര്‍ട്ടികള്‍ മത്സരിച്ചാല്‍ ബിജെപി ഇതര പാര്‍ട്ടികളുടെ വോട്ടുകള്‍ ഭിന്നിക്കുമെന്നതിനാല്‍ അത് ബിജെപിക്ക് നേട്ടമാകും. പ്രത്യേകിച്ചും ദക്ഷിണ കന്നഡ, ഉഡുപ്പി ജില്ലകളിലെ ഇടത് പാര്‍ട്ടികള്‍ ജാതിയുടെയും മതത്തിന്റെയും അടിസ്ഥാനത്തില്‍ വോട്ടുകള്‍ ഭിന്നിക്കാതിരിക്കാന്‍ ശ്രമിക്കുകയാണെന്നാണ് നേതാക്കള്‍ പ്രതികരിക്കുന്നത്.

ഈ മാസം 18ന് മംഗളൂരു നഗരത്തിലെ ടൗണ്‍ഹാളില്‍ സിപിഎമ്മും സിപിഐയും യോഗം ചേരും. ഈ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഘികളെ നിര്‍ത്തുന്നില്ലെന്ന് ഇടത് പാര്‍ട്ടികള്‍ യോഗത്തില്‍ നേരിട്ട് പ്രഖ്യാപിക്കും. എന്നിരുന്നാലും, രണ്ട് പാര്‍ട്ടികളും തെരഞ്ഞെടുപ്പ് പ്രചാരണത്തിലും പോളിങ്ങിലും സജീവമായിരിക്കും. എങ്ങനെയും ബിജെപിയെ പരാജയപ്പെടുത്തുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും ഇവര്‍ പറയുന്നു. ഇടത് പാര്‍ട്ടികള്‍ തെരഞ്ഞെടുപ്പ് മത്സരത്തിനിറങ്ങിയാല്‍ മതേതര വോട്ടുകള്‍ ഭിന്നിക്കും. ഇത് ബിജെപിയുടെ വിജയം എളുപ്പമാക്കും. ഇടത് പാര്‍ട്ടികള്‍ സ്ഥാനാര്‍ഥികളെ നിര്‍ത്തിയില്ലെങ്കിലും തങ്ങള്‍ കോണ്‍ഗ്രസ് ഉള്‍പ്പെടെ മറ്റ് സ്ഥാനാര്‍ഥികള്‍ക്കായി പ്രചാരണം നടത്തി അവരുടെ വിജയം ഉറപ്പാക്കുമെന്നും നേതാക്കള്‍ പറയുന്നു.

Post a Comment

0 Comments