banner

സ്ത്രീധനം കൊടുക്കുന്നതും വാങ്ങുന്നതും തെറ്റല്ല, കല്യാണം കഴിഞ്ഞാൽ സ്ത്രീകൾ ജോലിക്ക് പോകരുത്; മലയാളികളെ പറ്റിക്കാൻ ഇട്ട പോസ്റ്റ് ശിശുക്ഷേമ വകുപ്പ് നീക്കി

ഏപ്രിൽ ഫൂളിന് നമ്മളെ സുഹൃത്തുക്കളും ബന്ധുക്കളുമൊക്കെ പറ്റിക്കാറുണ്ട്. അത്തരത്തിൽ മലയാളികളെ പറ്റിക്കാൻ സംസ്ഥാന വനിതാ ശിശുവികസന വകുപ്പ് ഇന്നലെ ഫേസ്ബുക്കിലൊരു പോസ്റ്റിട്ടിരുന്നു. ഇത് ഇപ്പോൾ സോഷ്യൽ മീഡിയയിലാകെ വലിയ ചർച്ചയായിരിക്കുകയാണ്.
ഏപ്രിൽ ഒന്നിന് നിലവിൽ വരുന്ന നിയമങ്ങൾ എന്ന് പറഞ്ഞുകൊണ്ടായിരുന്നു പോസ്റ്റ്. സ്‌ത്രീധനം കൊടുക്കുന്നതും വാങ്ങുന്നതും തെറ്റല്ല, കല്യാണം കഴിഞ്ഞ സ്‌ത്രീകൾ ജോലിയ്‌ക്ക് പോകരുത്, ഭാര്യയെ നിലയ്‌ക്ക് നിർത്താൻ ഭർത്താവിന് ബലപ്രയോഗം നടത്താം, തുല്യ ശമ്പളം നിർബന്ധമല്ല തുടങ്ങി ഏഴ് വാചകങ്ങളായിരുന്നു ഫോട്ടോകളായി ഇട്ടിരുന്നത്. എട്ടാമതായി പറ്റിച്ചേ, ഇങ്ങനെയുള്ള നിയമങ്ങൾ ന്യായമാണെന്ന് വിശ്വസിക്കുന്നവരാണ് യഥാർത്ഥ ഫൂളുകൾ എന്ന് പറഞ്ഞുകൊണ്ടുള്ളൊരു ചിത്രവും പോസ്റ്റ് ചെയ്‌തിരുന്നു.

സ്ത്രീധന പോസ്റ്റ് ആളുകളിൽ തെറ്റിദ്ധാരണ ഉണ്ടാക്കുമെന്ന് പറഞ്ഞുകൊണ്ടുള്ള രൂക്ഷവിമർശനങ്ങളാണ് സോഷ്യൽ മീഡിയയിൽ നിന്നുയർന്നത്. തുടർന്ന് സംസ്ഥാന വനിതാ ശിശുവികസന വകുപ്പ് ഇത് നീക്കം ചെയ്യുകയും ചെയ്തു.

Post a Comment

0 Comments