banner

സുരക്ഷാ പരിശോധനയ്ക്കിടെ പിടികൂടിയത് ഒരു കോടിയിലധികം രൂപയുടെ സ്വർണം; കണ്ടെത്തിയത് മലദ്വാരത്തിൽ ഒളിപ്പിച്ച നിലയിൽ; നെടുമ്പാശ്ശേരിയിൽ രണ്ട് പേർ പിടിയിൽ



എറണാകുളം : നെടുമ്പാശ്ശേറിയിൽ വൻ സ്വർണ വേട്ട. ഒരു കോടി രൂപയിലധികം വരുന്ന സ്വർണം പിടികൂടി. സംഭവത്തിൽ രണ്ട് യാത്രികരെ കസ്റ്റംസ് പിടികൂടിയിട്ടുണ്ട്.

പാലക്കാട്, തൃശ്ശൂർ സ്വദേശികളാണ് പിടിയിലായത്. മലദ്വാരത്തിൽ ഒളിപ്പിച്ചായിരുന്നു ഇവർ സ്വർണം കൊണ്ടുവന്നത്. എന്നാൽ സുരക്ഷാ പരിശോധനയ്ക്കിടെ ഇത് കസ്റ്റംസ് കണ്ടെത്തുകയായിരുന്നു. ദുബായിൽ നിന്നുമാണ് ഇവർ കൊച്ചിയിൽ എത്തിയത്.

സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. അന്താരാഷ്ട്ര സ്വർണ കള്ളക്കടത്തിലെ കണ്ണികളാണ് ഇവരെന്നാണ് സംശയിക്കുന്നത്. വിശദാംശങ്ങൾക്കായി ഇവരെ കൂടുതൽ ചോദ്യം ചെയ്തുവരികയാണ്.

Post a Comment

0 Comments