Latest Posts

"കരുണാനാളുകളിൽ കാരുണ്യ കൈനീട്ടം"; കരുവയിൽ റംസാൻ റിലീഫ് സംഘടിപ്പിച്ചു



തൃക്കരുവ : വിശുദ്ധ മാസമായ റംസാൻ ഒന്ന് മുതൽ "കരുണാനാളുകളിൽ കാരുണ്യ കൈനീട്ടം" എന്ന പ്രമേയത്തിൽ കേരള മുസ്ലിം ജമാഅത്ത്, എസ്.വൈ.എസ്, എസ്. എസ്. എഫ് കരുവ യൂണിറ്റ് സംയുക്തമായി സംഘടിപ്പിച്ച റിലീഫ് പ്രവർത്തങ്ങൾക്ക് സമാപനമായി.

100ലേറെ കുടുംബങ്ങൾക്കുള്ള ഭക്ഷ്യകിറ്റ്, ചികിത്സ സഹായം, 44 അനാഥകുട്ടികൾക്കുള്ള പെരുന്നാൾ വസ്ത്ര വിതരണം എന്നിവ ക്യാമ്പയിനിന്റെ ഭാഗമായി നടന്നു.. അനാഥ കുട്ടികൾക്കുള്ള പെരുന്നാൾ വസ്ത്രത്തിന്റെ വിതരണോത്ഘാടനം സി.ആർ മഹേഷ്‌ എം.എൽ.എ നിർവഹിച്ചു.

ഷെഹീർ ജൗഹരി കരുവ, മുഹമ്മദ്‌ ഹാഷിം അസ്ഹരി, നിസാർ കരുവ, ആഷിക് കരുവ, വൈ. ഉമറുദ്ധീൻ, അബ്ദുൽ റഹുമാൻ കുഞ്ഞ്, ഫസിലുദ്ധീൻ ചരുവിള, നിസാർ ജോനകപ്പുറം സജീവ് അന്നൂർ കിഴക്കതിൽ എന്നിവർ നേതൃത്വം നൽകി

0 Comments

Headline