പ്രണയബന്ധത്തിൽ നിന്നു
പിന്മാറാത്തതിനെ
തുടർന്ന് യുവാവിനെ തട്ടിക്കൊണ്ടു പോയി വിവസ്ത്രനാക്കി മർദ്ദിച്ചവശനാക്കി എറണാകുളത്തെ റോഡിൽ ഉപേക്ഷിക്കുകയായിരുന്നു.
തിരുവനന്തപുരത്ത്
നിന്നാണ് യുവതിയെ പൊലീസ് പിടികൂടിയത്. മറ്റു പ്രതികൾക്കായി അന്വേഷണം നടക്കുകയാണ്. പ്രണയബന്ധത്തിൽ നിന്നു പിന്മാറാത്തതിനെ തുടർന്ന് യുവതി കാമുകനെതിരെ ക്വട്ടേഷൻ നൽകുകയായിരുന്നെന്നാണ് പൊലീസ് പറഞ്ഞു.
കഴിഞ്ഞ
ബുധനാഴ്ചയായിരുന്നു
സംഭവം. മറ്റൊരു യുവാവുമായി അടുപ്പത്തിലായതോടെ മുൻ കാമുകനെ ഒഴിവാക്കുന്നതിനായി യുവതി ക്വട്ടേഷൻ നൽകുകയായിരുന്നു. കേസിലെ ഒന്നാം പ്രതിയാണ് ലക്ഷ്മിപ്രിയ. സംഭവത്തിൽ എട്ടാം പ്രതിയായ എറണാകുളം സ്വദേശി അമലിനെ(24) പൊലീസ് നേരത്തെഅറസ്റ്റ് ചെയ്തിരുന്നു.
0 Comments