banner

കൊല്ലത്ത് പരിശോധനയുമായി ആരോഗ്യ വിഭാഗം; കടവൂർ, മതിലിൽ, കുരീപ്പുഴ എന്നീ ഭാഗങ്ങളിലെ ഹോട്ടലുകളിൽ നിന്ന് പഴകിയ ഭക്ഷണ സാധനങ്ങൾ പിടിച്ചെടുത്തു, സ്വകാര്യ ആശുപത്രി ക്യാൻ്റീനിന് താക്കീത്!

സുനിൽകുമാർ നീരാവിൽ

അഞ്ചാലുംമൂട് : കൊല്ലം കോർപ്പറേഷൻ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിൽ വിവിധ സ്ഥാപനങ്ങളിൽ നിന്നായി പഴകിയ ഭക്ഷണ സാധനങ്ങൾ പിടിച്ചെടുത്തു. കടവൂർ, മതിലിൽ, കുരീപ്പുഴ എന്നീ ഭാഗങ്ങളിലെ ഹോട്ടലുകളിലാണ് ഇന്ന് രാവിലെ ആരോഗ്യ വിഭാഗം  പരിശോധന നടത്തിയത്. വിവിധ ഇടങ്ങളിൽ പഴകിയ ഭക്ഷണ സാധനങ്ങൾ പിടിച്ചെടുത്തതായും ഹോട്ടലുകൾക്കെതിരെ നടപടി സ്വീകരിച്ചു വരുന്നതായും ഉദ്യോഗസ്ഥർ അറിയിച്ചു.

ദിവസങ്ങളിലും കോർപ്പറേഷൻ ആരോഗ്യ വിഭാഗം പരിശോധനങ്ങൾ തുടരുമെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി. ഹെൽത്ത് ഇൻസ്പെക്ടർ ശ്രീലിനി എസ് - ൻ്റെ നേതൃത്വത്തിൽ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടറന്മാരായ അനീഷ് ഭാസി, അനു. എസ്, ജെയ്‌സി വിജയൻ എന്നിവരുൾപ്പെട്ട സംഘമാണ് പരിശോധന നടത്തിയത്.

അതേ സമയം, പരിശോധനയ്ക്കിടെ സ്വകാര്യ ആശുപത്രി ക്യാൻ്റീനിന് വാണിംഗ് നൽകിയതായും വിവരമുണ്ട്. 

Post a Comment

0 Comments