banner

ചരിത്രപണ്ഡിതനായ പ്രൊഫ. സി.ഐ. ഐസക് പദ്മശ്രീ രാഷ്‌ട്രപതിയിൽ നിന്നും ഏറ്റുവാങ്ങി; മലയാളികൾക്ക് അഭിമാനം!

ന്യൂഡൽഹി : ചരിത്രപണ്ഡിതനായ പ്രൊഫ. സി.ഐ. ഐസക് പദ്മശ്രീ രാഷ്‌ട്രപതിയിൽ നിന്നും ഏറ്റുവാങ്ങി. രാഷ്‌ട്രപതി ഭവനിൽ നടന്ന ചടങ്ങിൽ രാഷ്‌ട്രപതി ദ്രൗപദി മുർമു ഐസകിന് പുരസ്‌കാരം സമ്മാനിച്ചു. സി.ഐ. ഐസക് ഉൾപ്പെടെ 55 പേരാണ് പുരസ്‌കാരം സ്വീകരിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദി, ഉപരാഷ്‌ട്രപതി ജഗ്ദീപ് ധൻകർ, കേന്ദ്രമന്ത്രിമാരുൾപ്പെടെയുള്ള പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.

സാമൂഹ്യ പ്രവർത്തകനും അദ്ധ്യാപകനുമായ പ്രൊഫ. സി.ഐ. ഐസകിന് വിദ്യാഭ്യാസം, ഗ്രന്ഥ രചന എന്നീ മേഖലകളിലെ സംഭാവനകൾ പരിഗണിച്ചാണ് പദ്മശ്രീ പുരസ്‌കാരം ലഭിച്ചത്. 2023-ൽ പത്മശ്രീ ലഭിച്ച നാല് മലയാളികളിൽ ഒരാളാണ് കോട്ടയം സ്വദേശിയായ ഈ ചരിത്രാദ്ധ്യാപകൻ. 

സാമൂഹിക ശാസ്ത്രത്തിനുളള ദേശീയ വിദ്യാഭ്യാസ പരിഷ്‌കരണ കമ്മിറ്റിയുടെ അദ്ധ്യക്ഷനായി അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. ചരിത്രം വരച്ച് കാട്ടുന്ന നിരവധി പുസ്തകങ്ങളാണ് ഐസക് വായനക്കാർക്ക് സമ്മാനിച്ചത്.

അതിന്റെ ഏറ്റവും വലിയ ബഹുമതിയാണ് പദ്മശ്രീ പുരസ്‌കാരം.
ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രി മുലായംസിങ്ങ് യാദവിന് മരണാനന്തര ബഹുമതിയായി സമർപ്പിച്ച പദ്മവിഭൂഷൺ പുരസ്‌കാരം മകനും മുൻ മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവ് ഏറ്റുവാങ്ങി. 

ഗായിക വാണി ജയറാമിന് മരണാനന്തര ബഹുമതിയായ പദ്മഭൂഷൺ സഹോദരി ഉമാമണി ഏറ്റുവാങ്ങി. സംഗീത സംവിധായകൻ എം.എം. കീരവാണി, നടി രവീണ ടണ്ഠൻ തുടങ്ങിയ 47 പേർ പദ്മശ്രീ പുരസ്‌കാരം ഏറ്റുവാങ്ങി. മൂന്ന് പദ്മവിഭൂഷൺ പുരസ്‌കാരങ്ങളും അഞ്ച് പദ്മഭൂഷൺ പുരസ്‌കാരങ്ങളും രാഷ്‌ട്രപതി സമ്മാനിച്ചു.

Post a Comment

0 Comments