banner

കറിയുടെ അളവ് കുറഞ്ഞതിന് തട്ടുകടയിൽ അടി; പൊലീസ് കസ്റ്റഡിയിലെടുത്ത ഡിവൈഎഫ്ഐ നേതാവിനെ വിട്ടുകിട്ടാൻ സ്റ്റേഷനിലെത്തി ഭീഷണിമുഴക്കി സിപിഎം നേതാക്കൾ

തിരുവനന്തപുരം : തിരുവനന്തപുരം പേട്ട പോലീസ് സ്റ്റേഷനിലെത്തി സിപിഎം പ്രാദേശിക നേതാക്കളുടെ ഭീഷണി.

സംഭവത്തിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറി രതീഷുൾപ്പെടെ 5 പേർക്കെതിരെ കേസെടുത്തു.

പേട്ട പരിസരത്തുള്ള തട്ടുകടയിൽ ഭക്ഷണം കഴിക്കാനെത്തിയ ഡിവൈഎഫ്ഐ പ്രവർത്തകനായ ഉണ്ണികൃഷ്ണൻ എന്ന യുവാവ് കറി കുറഞ്ഞു പോയി എന്നതിന്റെ പേരിൽ തട്ടുകടയിൽ അക്രമം കാണിച്ചിരുന്നു.

തുടർന്ന് പോലീസെത്തി ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാളെ വിട്ടുകിട്ടാനായാണ് സ്റ്റേഷനിലെത്തി അസഭ്യമായ രീതിയിൽ സംസാരിച്ചത്.  സിപിഎം പ്രാദേശിക നേതാക്കൾ ഭീഷണിപ്പെടുത്തുകയും ചെയ്തെന്ന് പോലീസ് ഉദ്യോ​ഗസ്ഥർ. 

إرسال تعليق

0 تعليقات