banner

പുനഃസംഘടന നിങ്ങൾക്ക് വേണ്ടെങ്കിൽ എനിക്കും വേണ്ട; കെപിസിസി യോഗത്തിൽ വൈകാരികമായ പ്രതികരണവുമായി കെ സുധാകരൻ

തിരുവനന്തപുരം : പാർട്ടിയിൽ ആർക്കും പുനഃസംഘടന വേണ്ടെങ്കിൽ തനിക്കും വേണ്ടെന്ന് കൈ കൂപ്പി കൊണ്ട് എക്‌സിക്യൂട്ടീവ് യോഗത്തിൽ കെ സുധാകരന്‍. കെപിസിസി എക്സിക്യൂട്ടീവ് യോഗത്തിൽ ശശി തരൂർ അടക്കമുള്ള നേതാക്കൾക്കെതിരെ വിമർശനമുയര്‍ന്നു. യോഗത്തിൽ കെപിസിസി പ്രസിഡന്റ്‌ പുനസംഘടന വിഷയത്തിൽ വൈകാരികമായ പ്രതികരണമാണ് നടത്തിയത്. 

നയപരമായ കാര്യങ്ങളിൽ തരൂർ പാർട്ടിയുടെ ലക്ഷ്മണ രേഖ ലംഘിക്കുന്നുവെന്ന് പിജെ കുര്യൻ കുറ്റപ്പെടുത്തി. എത്ര സ്വാധീനമുള്ള ആളാണെങ്കിലും സംഘടനാപരമായ അച്ചടക്കം തരൂരിന് അറിയില്ലെന്നും കെപിസിസി പ്രസിഡന്റ്‌ തരൂരിനെ വിളിച്ച് സംസാരിക്കണമെന്നും കുര്യൻ ആവശ്യപ്പെട്ടു. 

ശശി തരൂർ നിരന്തരം പാർട്ടിയെ സമ്മർദ്ദത്തിൽ ആക്കുന്നുവെന്ന് ജോൺസൺ എബ്രഹും പറഞ്ഞു. മുതിർന്ന നേതാക്കൾ തന്നെ അച്ചടക്ക ലംഘനം നടത്തുന്നത് പിണറായി സർക്കാരിന് നേട്ടമാകുന്നുവെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ ചൂണ്ടിക്കാട്ടി.

Post a Comment

0 Comments