banner

കൊല്ലത്ത് ജോലിക്ക് പോകാനാവശ്യപ്പെട്ട് ഉറങ്ങിക്കിടന്ന ഏഴാം ക്ലാസുകാരൻ്റെ മുഖത്തടിച്ച് വീഴ്ത്തി; അച്ഛൻ അറസ്റ്റിൽ



കൊല്ലം : ഏഴാം ക്ലാസ് വിദ്യാർത്ഥിയുടെ മുഖത്തടിച്ച് പരിക്കേൽപ്പിച്ച അച്ഛനെ അറസ്റ്റ് ചെയ്തു. കൊല്ലം ചിതറയിലാണ് സംഭവം. കുറക്കോട് സ്വദേശിയായ രാജേഷ് ആണ് അറസ്റ്റിലായത്. ഇയാളുടെ നിരന്തര ഉപദ്രവം സഹിക്കാനാകാതെ ഭാര്യ ഉപേക്ഷിച്ച് പോയതാണെന്ന് പോലീസ് പറഞ്ഞു. ഭാര്യ പോയതിന് ശേഷം ഇയാൾ മകനേയും ക്രൂരമായി ഉപദ്രവിക്കാൻ തുടങ്ങുകയായിരുന്നു. രാജേഷിന്റെ മാതാപിതാക്കളാണ് കുട്ടിയെ നോക്കിയിരുന്നത്.

രാവിലെ ഉറങ്ങിക്കിടക്കുടക്കുകയായിരുന്നു കുട്ടിയോട് എഴുന്നേറ്റ് ജോലിക്ക് പോകാൻ ആക്രോശിച്ച് കൊണ്ടാണ് മുഖത്ത് അടിച്ചത്. അടിയേറ്റ് താഴെ വീണ കുട്ടിക്ക് സാരമായി പരിക്കേൽക്കുകയും ചെയ്തു. ഉടൻ തന്നെ രാജേഷിന്റെ മാതാപിതാക്കൾ കുട്ടിയെ കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ എത്തിക്കുകയും, പോലീസിൽ പരാതി നൽകുകയും ചെയ്തു.

കുട്ടിയുടെ കണ്ണിനും ചുണ്ടിനുമാണ് പരിക്കേറ്റത്. വര്‍ക് ഷോപ്പ് ജീവനക്കാരനാണ്‌ രാജേഷ്. മകനെ ഇയാൾ എപ്പോഴും ഉപദ്രവിച്ചിരുന്നതായി പരാതിയിൽ പറയുന്നു. കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ പോലീസ് ദേഹോപദ്രവം ഏൽപ്പിച്ചതിന് 323 വകുപ്പ് പ്രകാരവും ജുവനൈൽ ജസ്റ്റിസ് ആക്ടിലെ വിവിധ വകുപ്പുകൾ പ്രകാരവുമാണ് കേസെടുത്തത്. രാജേഷിനെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തതായി പോലീസ് വ്യക്തമാക്കി.

Post a Comment

0 Comments