banner

കൊല്ലത്ത് മുള്ളൻപന്നിയുടെ ആക്രമണത്തിൽ യുവാവി​ൻ്റെ ശരീരത്ത് മുള്ളുകൾ തറച്ചു; ആക്രമണം റോഡിൽ വീണു കിടക്കുമ്പോൾ; കാലിൽ നിന്ന് പുറത്തെടുത്തത് 11 മുള്ളുകൾ



കൊല്ലം :  കുണ്ടറയിൽ 
മുള്ളൻപന്നിയുടെ ആക്രമണത്തി​ൽ യുവാവി​ൻ്റെ ശരീരത്ത് മുള്ളുകൾ തറച്ചു. കുണ്ടറ
നല്ലിലയിൽ ശാസ്താക്ഷേത്രത്തിന് സമീപമാണ് പെരുമ്പുഴ വികാസ് ഭവനിൽ വികാസ് ഫിലിപ്പ് (36) ന് നേരെ മുള്ളൻപന്നി​യുടെ ആക്രമണമുണ്ടായത്. വ്യാഴാഴ്ച രാത്രി ഒൻപതു മണിയോടെയാണ് സംഭവം.

മെഡിക്കൽ റെപ്പായ വികാസും സഹോദരനും നെടുമ്പന വില്ലേജ് അസിസ്റ്റൻറുമായ വിപിനും സ്കൂട്ടറി​ൽ വരുമ്പോഴായി​രുന്നു സംഭവം. റോഡിന് കുറുകെ ചാടിയ മുള്ളൻ പന്നിയെ ഇടിച്ച് ഇവർ സഞ്ചരിച്ച സ്കൂട്ടർ മറിയുകയായിരുന്നു. വീഴ്ചയിൽ റോഡിലേക്ക് വീണ വികാസിനെ മുള്ളൻ പന്നി ആക്രമിച്ചു. വീഴ്ചയിൽ വികാസിന്റെ കൈക്കും കാലിനും മുറിവ് പറ്റിയിട്ടുണ്ട്. 

കാലിൽ നിന്നു മാത്രമായി 11 മുള്ളുകൾ പുറത്തെടുത്തു. വികാസിനെ കുണ്ടറയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആദ്യം തലയിൽ അക്രമിക്കാനാണ് മുള്ളൻപന്നി ശ്രമിച്ചത്. എന്നാൽ ഹെൽമെറ്റ് ഉണ്ടായിരുന്നത് കാരണം മുള്ള് തറച്ചി​ല്ല. ഇതിനിടെ സ്കൂട്ടറിന്റെ സീറ്റിലേക്കും മുള്ളുകൾ തറച്ചു കയറിയിട്ടുണ്ട്.

إرسال تعليق

0 تعليقات