banner

കവര്‍ച്ച തടയാന്‍ ശ്രമിക്കവെ ഇന്ത്യന്‍ വിദ്യാര്‍ത്ഥി യുഎസില്‍ വെടിയേറ്റ് മരിച്ചു



യുഎസിൽ ബിരുദാനന്തര ബിരുദത്തിന് പഠിക്കുന്ന 24 കാരനായ വിദ്യാർത്ഥി കഴിഞ്ഞ വ്യാഴാഴ്ച പെട്രോള്‍ പമ്പിലുണ്ടായ വെടിവയ്പ്പില്‍ കൊല്ലപ്പെട്ടതായി കൊളംബസ് ഡിവിഷൻ ഓഫ് പോലീസ് അറിയിച്ചു. ഒഹായോയിലെ പെട്രോൾ സ്റ്റേഷനിൽ ജോലി ചെയ്യുകയായിരുന്ന ആന്ധ്രാപ്രദേശിലെ ഏലൂരിൽ നിന്നുള്ള സയേഷ് വീര (24) യാണ് അജ്ഞാതനായ അക്രമിയുടെ വെടിയേറ്റ് മരിച്ചത്.

സയേഷ് വീര ജോലി ചെയ്യുകയായിരുന്ന പെട്രോള്‍ പമ്പിലെ ഒരു മോഷണ ശ്രമം തടയുന്നതിനിടെയാണ് സയേഷിന് വെടിയേറ്റതെന്ന് പോലീസ് അറിയിച്ചു. പഠനത്തോടൊപ്പം കൊളംബസിലെ ഫ്രാങ്ക്ലിന്‍റണിലെ വെസ്റ്റ് ബ്രോഡ് സ്ട്രീറ്റിലെ പെട്രോൾ സ്റ്റേഷനിൽ പാർട്ട് ടൈം ജോലി ചെയ്യുകയായിരുന്നു സയേഷ് വീര. ആയുധധാരിയായ അക്രമിയെ തടയാന്‍ ശ്രമിക്കുന്നതിനിടെയാകാം യുവാവിന് വെടിയേറ്റതെന്ന് പോലീസിനെ ഉദ്ധരിച്ച് പ്രാദേശിക പത്രങ്ങൾ റിപ്പോർട്ട് ചെയ്തു.

Post a Comment

0 Comments