കൊച്ചി : മാധ്യമ പ്രവര്‍ത്തകന്‍ കെ.എം.ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസില്‍ ശ്രീറാം വെങ്കിട്ടരാമന് തിരിച്ചടി. നരഹത്യ കുറ്റം നിലനില്‍ക്കുമെന്ന് ഹൈക്കോടതി അറിയിച്ചു. സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ അപ്പീലിലാണ് കോടതിയുടെ ഉത്തരവ്. നേരത്തെ സെഷന്‍സ് കോടതി നരഹത്യ കുറ്റം ഒഴിവാക്കിയിരുന്നു. ഇതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
അതേസമയം കേസിലെ രണ്ടാം പ്രതിയായ വഫയെ ഒഴിവാക്കി. വഫയുടെ ഹര്‍ജി അംഗീകരിച്ചാണ് നടപടി. ഇവര്‍ക്കെതിരെ പൊലീസ് പ്രേരണാകുറ്റമായിരുന്നു ചുമത്തിയിരുന്നത്.
0 تعليقات