banner

സമ്പൂർണ സാക്ഷരത കൈവരിച്ച കേരളം ഇനി സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരതയിലേക്ക്; 'ഡിജി കേരളം' പദ്ധതിക്ക്‌ നാളെ മുഖ്യമന്ത്രി തുടക്കമിടും; മന്ത്രി എംബി രാജേഷ്


മഹത്തായ ഒരു ചുവടുവെപ്പ്‌ കൂടി കേരളം നടത്തുകയാണ്‌. സമ്പൂർണ സാക്ഷരത കൈവരിച്ച നമ്മുടെ സംസ്ഥാനം, സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരത എന്ന ലക്ഷ്യത്തിലേക്ക്‌ നീങ്ങുകയാണ്‌. 'ഡിജി കേരളം' പദ്ധതിക്ക്‌ നാളെ മുഖ്യമന്ത്രി തുടക്കമിടുമെന്ന് മന്ത്രി എംബി രാജേഷ്.

 കൊച്ചി കടവന്ത്ര രാജീവ്‌ ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ ഉച്ചയ്ക്ക്‌ 12 മണിക്കാണ്‌ പരിപാടി. തദ്ദേശ സ്വയം ഭരണ- എക്സൈസ്‌ വകുപ്പ്‌ മന്ത്രി അധ്യക്ഷത വഹിക്കും. വ്യവസായ മന്ത്രി പി രാജീവ്‌, പ്രതിപക്ഷനേതാവ്‌ വി ഡി സതീശൻ എന്നിവരും പരിപാടിയിൽ പങ്കെടുക്കും. സർക്കാരിന്റെ രണ്ടാം വാർഷികത്തോട്‌ അനുബന്ധിച്ച്‌ പ്രഖ്യാപിച്ച നൂറു ദിന കർമ്മപദ്ധതിയുടെ ഭാഗമാണ്‌ ഈ പരിപാടി. 

സമ്പൂർണ്ണ സാക്ഷരതാ പ്രസ്ഥാനത്തിലൂടെ രാജ്യത്തിന്‌ മാതൃകയായ കേരളം, ഡിജി സാക്ഷരതയിലൂടെ പുതുചരിത്രം രചിക്കാനാണ്‌ തയ്യാറെടുക്കുന്നത്‌. ആറ്‌ മാസം കൊണ്ട്‌ സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരത എന്ന ലക്ഷ്യം പ്രാപ്തമാക്കാനുള്ള നടപടികളാണ്‌ തദ്ദേശ സ്വയം ഭരണ വകുപ്പ്‌ ആസൂത്രണം ചെയ്തിരിക്കുന്നത്‌. 

ഡിജിറ്റൽ സാങ്കേതിക വിദ്യയുടെ കാലത്ത്‌, ആധുനിക സങ്കേതങ്ങളുടെ ഗുണഫലങ്ങൾ എല്ലാ സാധാരണക്കാർക്കും ഉറപ്പാക്കാനാണ്‌ സർക്കാർ ലക്ഷ്യമിടുന്നത്‌. രാജ്യത്ത്‌ ആദ്യമായാണ്‌ ഇത്തരമൊരു ചുവടുവെപ്പെന്നും മന്ത്രി എംബി രാജേഷ്.  

إرسال تعليق

0 تعليقات