banner

വയ്യാത്തയാളാണെന്ന് പറഞ്ഞിട്ടും കാര്യമാക്കിയില്ല, ഉദ്യോഗസ്ഥൻ ലാത്തി കൊണ്ട് പുറത്ത് കുത്തിയതായി അമ്മ രോഹിണി; ദുർബല വകുപ്പുകൾ മാത്രം ചുമത്തി സിഐയെ സംരക്ഷിച്ച് പോലീസ്



കണ്ണൂർ : ധർമ്മടം സ്റ്റേഷനിൽ മദ്യലഹരിയിൽ പരാക്രമം കാണിച്ച് കൂട്ടിയ എസ്എച്ച്ഒയ്‌ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി സുനിലിന്റെ അമ്മ രോഹിണി. പോലീസ് ഉദ്യോഗസ്ഥൻ ലാത്തി കൊണ്ട് പുറത്ത് കുത്തി. എലികളെ പിടിച്ചത് പോലെയാണ് പിടിച്ച് കുത്തിയത്. മകളുടെ കയ്യിലും ലാത്തി കൊണ്ട് അടിച്ചു. അസുഖം ഉണ്ടെന്ന് പറഞ്ഞിട്ടും കാര്യമാക്കിയില്ല. എസ്എച്ച്ഒ കെ.വി.സ്മിതേഷിനെതിരെ ഇന്ന് പരാതി നൽകുമെന്നും രോഹിണി പറയുന്നു.

മകനെ ജാമ്യത്തിൽ ഇറക്കാനെത്തിയ അമ്മയോട് മോശമായി പെരുമാറിയ സംഭവത്തിൽ എസ്എച്ച്ഒയ്‌ക്കെതിരെ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തിട്ടുണ്ട്. സംഭവം ജില്ലാ പോലീസ് മേധാവി അന്വേഷിക്കണമെന്നും, 19ന് കണ്ണൂരിൽ നടക്കുന്ന സിറ്റിങ്ങിൽ റിപ്പോർട്ട് സമർപ്പിക്കണമെന്നും ജുഡീഷ്യൽ അംഗം കെ.ബൈജുനാഥ് നിർദ്ദേശം നൽകി. മാദ്ധ്യമവാർത്തകളുടെ അടിസ്ഥാനത്തിലാണ് കമ്മീഷൻ സ്വമേധയാ കേസെടുത്തത്.

നിലവിൽ സ്മിതേഷിനെതിരെ ജാമ്യം ലഭിക്കുന്ന വകുപ്പുകൾ പ്രകാരം മാത്രമാണ് കേസെടുത്തിരിക്കുന്നത്. അസഭ്യം പറഞ്ഞതിനോ, സ്ത്രീത്വത്തെ അപമാനിച്ചതിനോ കേസ് എടുത്തിട്ടില്ല. മർദ്ദനത്തിനിരയായ സുനിൽകുമാർ എഎസ്പിക്ക് നൽകിയ പരാതിയിലാണ് ധർമ്മടം പോലീസ് കേസെടുത്തത്. സുനിൽകുമാർ, അമ്മ രോഹിണി, സഹോദരൻ ബിജു, സഹോദരി ബിന്ദു, സഹോദരിയുടെ മകൻ ദർശൻ എന്നിവരെയാണ്

Post a Comment

0 Comments