ഓപ്പണിങ് വിക്കറ്റില്‍ തകര്‍ത്തടിച്ച വിരാട് കോലി - ക്യാപ്റ്റന്‍ ഫാഫ് ഡുപ്ലെസി സഖ്യമാണ് ആര്‍സിബിയുടെ ജയം അനായാസമാക്കിയത്. 14.5 ഓവറില്‍ 148 റണ്‍സാണ് ഇരുവരും ചേര്‍ന്ന് അടിച്ചെടുത്തത്. കോഹ്‍ലി 49 പന്തില്‍ അഞ്ച് സിക്സറിന്‍റെയും ആറ് ഫോറിന്‍റെയും അകമ്പടിയില്‍ 82 റണ്‍സ് എടുത്തപ്പോള്‍ ഡുപ്ലെസിസ് 43 പന്തില്‍ 73 റണ്‍സടിച്ചു.
ബാംഗ്ലൂരിന് 73 റണ്‍സെടുത്ത ഡ്യുപ്ലസസിന്റെയും റണ്‍സ് ഒന്നുമെടുക്കാത്ത ദിനേശ് കാര്‍ത്തിക്കിന്റെയും വിക്കറ്റ് മാത്രമാണ് നഷ്ടമായത്. പരുക്കിന്റെ പിടിയില്‍ നിന്ന് തിരിച്ചെത്തിയ ജോഫ്ര ആര്‍ച്ചറിന് കാര്യമായി തിളങ്ങാനായില്ല.
നേരത്തെ ടോസ് നഷ്ടമായി ബാറ്റിനിങ്ങിനിറങ്ങിയ മുംബൈയുടെ മുൻനിര ബാറ്റർമാരൊക്കെ പെട്ടെന്ന് കൂടാരം കയറിയപ്പോള്‍ തിലക് വർമ നടത്തിയ ഒറ്റയാൾ പോരാട്ടമാണ് ഭേദപ്പെട്ട സ്‌കോറിലെത്തിച്ചത്. തിലക് വർമ 46 പന്തിൽ നാല് സിക്‌സുകളുടേയും ഒമ്പത് ഫോറിന്റേയും അകമ്പടിയിൽ പുറത്താവാതെ 84 റൺസ് എടുത്തു.
ക്യാപ്റ്റന്‍ രോഹിത് ശര്‍മ (1), ഇഷാന്‍ കിഷന്‍ (10), കാമറൂണ്‍ ഗ്രീന്‍ (5), സൂര്യകുമാര്‍ യാദവ് (15), ടിം ഡേവിഡ് (4) എന്നിവരെല്ലാം നിരാശപ്പെടുത്തി.
അഞ്ചാം വിക്കറ്റില്‍ തിലക് വര്‍മ - നേഹല്‍ വധേര സഖ്യം കൂട്ടിച്ചേര്‍ത്ത 50 റണ്‍സാണ് മുംബൈ ഇന്നിങ്സിന്റെ നട്ടെല്ല്. 13 പന്തുകള്‍ നേരിട്ട നേഹല്‍ 21 റണ്‍സെടുത്തു. അര്‍ഷദ് ഖാന്‍ ഒമ്പത് പന്തില്‍ നിന്ന് 15 റണ്‍സുമായി പുറത്താകാതെ നിന്നു.
ബാംഗ്ലൂരിനായി കരൺ ശർമ രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോൾ മാക്‌സ്‍വെല്‍ ഒഴികെയുള്ള മറ്റെല്ലാ ബോളർമാരും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
0 Comments