banner

കൊല്ലം പൂരം വെടിക്കെട്ടിന് വർഷങ്ങൾക്ക് ശേഷം അനുമതി; സുരക്ഷാകാരണങ്ങൾ മുൻനിർത്തി ആദ്യം നിഷേധിച്ചു, ഒടുവിൽ ഹൈക്കോടതിയിൽ ഉപാധികളോടെ അനുമതി



കൊല്ലം : ചരിത്രപ്രസിദ്ധമായ ആശ്രാമം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ തിരുവുത്സവത്തോടനുബന്ധിച്ച് കൊല്ലത്തിന്റെ ദേശീയ ഉത്സവമായി കൊണ്ടാടുന്ന കൊല്ലം പൂരത്തിന് വെടിക്കെട്ട് നടത്താൻ കേരള ഹൈക്കോടതി ഉപാധികളോട് അനുമതി നൽകി. ആശ്രാമം ശ്രീകൃഷ്ണ ക്ഷേത്ര ഉപദേശക സമിതി നൽകിയ ഹർജിയിലാണ് കോടതിയുടെ ഉത്തരവ്. പുറ്റിങ്ങൽ ക്ഷേത്ര വെടിക്കെട്ട് അപകടത്തിന് ശേഷം സംസ്ഥാനത്ത് ക്ഷേത്രങ്ങൾ നടക്കുന്ന വെടിക്കെട്ടിന് ശക്തമായ നിരോധനമാണ് ഏർപ്പെടുത്തിയിരിക്കുന്നത്.ക്ഷേത്ര ഉപദേശക സമിതി ജില്ലാ കളക്ടറിനും, എ ഡി എമ്മിനും , ജില്ലാ പോലീസ് മേധാവിക്കും അനുമതി ആവശ്യപ്പെട്ട് അപേക്ഷ നൽകിയെങ്കിലും സുരക്ഷാകാരണങ്ങൾ പറഞ്ഞു അനുമതി നിഷേധിക്കുകയായിരുന്നു ഇതിനെ തുടർന്ന് ക്ഷേത്ര ആചാരത്തിന്റെ ഭാഗമായ വെടിക്കെട്ട് നടത്തുവാൻ അനുമതി ആവശ്യപ്പെട്ട് ക്ഷേത്രഭരണസമിതി കോടതിയെ സമീപിക്കുകയായിരുന്നു.അഭിഭാഷകരായ വിഷ്ണു വിജയൻ,ഹരികൃഷ്ണൻ,കൗഷിക് എം ദാസ്,ആതിര കെ ദാസ് എന്നിവർ ക്ഷേത്ര ഉപദേശക സമിതിക്ക് വേണ്ടി കോടതിയിൽ ഹാജരായി.

കേസ് പരിഗണിച്ച കോടതി ഇന്ന് PESO അംഗീകരിച്ചിട്ടുള്ള മാർഗ്ഗ നിർദ്ദേശങ്ങൾ അടങ്ങിയ രേഖകൾ നാളെ രാവിലെ 10 മണിക്ക് കൊല്ലം എ ഡി എമ്മിന് മുന്നിൽ ഹാജരാക്കി അനുമതി നേടാം എന്നാണ് കോടതിയുടെ ഉത്തരവ്. വെടിക്കെട്ടിന് ആവശ്യമായ സുരക്ഷ ഉറപ്പുവരുത്തുവാൻ കോടതി പോലീസിനോട് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. പോലീസിന്റെയും,റവന്യൂ അധികാരികളുടെയും മാർഗ്ഗനിർദേശങ്ങൾക്ക് വിധേയമായി മാത്രമേ വെടിക്കെട്ട് നടത്താവൂ എന്ന ഉപാധിയും കോടതി മുന്നോട്ടു വച്ചിട്ടുണ്ട്.

Post a Comment

0 Comments