banner

കൊല്ലം എസ്എൻ കോളേജിൽ പ്ലേസ്‌മെന്റ് ഡ്രൈവ് ഈ മാസം നാലിന്; തൊഴിൽ തേടുന്നവരെ കാത്തിരിക്കുന്നത് 25 ലധികം കമ്പനികൾ!

കൊല്ലം : കേരള നോളജ് എക്കണോമി മിഷന്റെ ഭാഗമായി കേരള സ്കിൽ എക്സ്‌പ്രസ് സംഘടിപ്പിക്കുന്ന തൊഴിൽമേള 'പ്ലേസ്‌മെന്റ് ഡ്രൈവ് 2023' കൊല്ലം ശ്രീനാരായണ കോളേജിൽ 4ന് നടക്കും. 25ൽ അധികം കമ്പനികൾ മേളയിൽ പങ്കെടുക്കും. 

ഡി.ഡബ്ലിയു.എം.എസിൽ രജിസ്റ്റർ ചെയ്ത കൊല്ലം എസ്.എൻ കോളേജിലും പരിസരപ്രദേശങ്ങളിലുമുള്ള അവസാന വർഷ ഡിഗ്രി, പി.ജി വിദ്യാർത്ഥികൾക്കും കോഴ്സ് പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്കും പങ്കെടുക്കാം. 

എങ്ങനെ ഇന്റർവ്യൂ അഭിമുഖീകരിക്കാം എന്നതിനെക്കുറിച്ചുള്ള ക്യുറേഷൻ ഡ്രൈവ് 3ന് കോളേജിൽ സംഘടിപ്പിക്കും. വെബ് സൈറ്റ്:http://knowledgemission.kerala.gov.in. ഫോൺ: 81290 27891.

إرسال تعليق

0 تعليقات