banner

മഅദനിക്ക് കേരളത്തിലേക്ക് വരാൻ അനുമതി നൽകി സുപ്രിം കോടതി; ഉത്തരവ് കര്‍ണാടക സര്‍ക്കാരിന്റെ എതിര്‍പ്പ് മറികടന്ന്



ആയുര്‍വേദ ചികിത്സയ്ക്കായി കേരളത്തിലേക്ക് മടങ്ങാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പി.ഡി.പി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മഅദനി നല്‍കിയ ഹര്‍ജിയില്‍ അനുകൂല ഉത്തരവുമായി സുപ്രിം കോടതി. കര്‍ണാടക പൊലീസ് അദ്ദേഹത്തെ അനുഗമിക്കണമെന്നും കേരള പൊലീസ് മതിയായ സുരക്ഷ ഒരുക്കണമെന്നും കോടതി നിര്‍ദേശിച്ചു. കര്‍ണാടക സര്‍ക്കാരിന്റെയും ഭീകരവിരുദ്ധ സെല്ലിന്റെയും എതിര്‍പ്പിനെ മറികടന്നാണ് മഅദനിക്ക് കേരളത്തിലേക്ക് വരാന്‍ അനുമതി ലഭിച്ചത്.

വൃക്ക തകരാറിലായതിനാല്‍ ചികിത്സ തേടാനാണ് കേരളത്തിലേക്ക് പോകാന്‍ അനുവാദം തേടിയതെന്ന് കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ മഅദനി പറഞ്ഞു.

മഅദനി സ്ഥിരം കുറ്റവാളിയാണെന്നും കേരളത്തിലേക്ക് പോകാന്‍ അനുവദിക്കരുതെന്നുമാണ് കര്‍ണാടക സര്‍ക്കാര്‍ കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരുന്നത്. തെളിവ് നശിപ്പിക്കാനുള്ള സാധ്യതയും കര്‍ണാടക കോടതിയില്‍ ചൂണ്ടിക്കാട്ടി. അതേസമയം വിചാരണ പൂര്‍ത്തിയായതായും മഅദനി ജാമ്യ വ്യവസ്ഥകള്‍ പാലിച്ചതായും അദ്ദേഹത്തിന് വേണ്ടി ഹാജരായ അഭിഭാഷകര്‍ കപില്‍ സിബലും ഹാരിസ് ബീരാനും ചൂണ്ടിക്കാട്ടി. 12 വര്‍ഷക്കാലം ജയിലിലും 8 വര്‍ഷം ഉപാധികളോടെ ജാമ്യത്തില്‍ കഴിഞ്ഞതായും ഹര്‍ജിയില്‍ വ്യക്തമാക്കി. വാദങ്ങള്‍ കേട്ട ശേഷം കോടതി മഅദനിക്ക് കേരളത്തിലേക്ക് വരാന്‍ അനുമതി നല്‍കുകയായിരുന്നു

Post a Comment

0 Comments