വൃക്ക തകരാറിലായതിനാല്‍ ചികിത്സ തേടാനാണ് കേരളത്തിലേക്ക് പോകാന്‍ അനുവാദം തേടിയതെന്ന് കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ മഅദനി പറഞ്ഞു.
മഅദനി സ്ഥിരം കുറ്റവാളിയാണെന്നും കേരളത്തിലേക്ക് പോകാന്‍ അനുവദിക്കരുതെന്നുമാണ് കര്‍ണാടക സര്‍ക്കാര്‍ കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരുന്നത്. തെളിവ് നശിപ്പിക്കാനുള്ള സാധ്യതയും കര്‍ണാടക കോടതിയില്‍ ചൂണ്ടിക്കാട്ടി. അതേസമയം വിചാരണ പൂര്‍ത്തിയായതായും മഅദനി ജാമ്യ വ്യവസ്ഥകള്‍ പാലിച്ചതായും അദ്ദേഹത്തിന് വേണ്ടി ഹാജരായ അഭിഭാഷകര്‍ കപില്‍ സിബലും ഹാരിസ് ബീരാനും ചൂണ്ടിക്കാട്ടി. 12 വര്‍ഷക്കാലം ജയിലിലും 8 വര്‍ഷം ഉപാധികളോടെ ജാമ്യത്തില്‍ കഴിഞ്ഞതായും ഹര്‍ജിയില്‍ വ്യക്തമാക്കി. വാദങ്ങള്‍ കേട്ട ശേഷം കോടതി മഅദനിക്ക് കേരളത്തിലേക്ക് വരാന്‍ അനുമതി നല്‍കുകയായിരുന്നു
0 تعليقات