അതേസമയം ചരിത്രമെഴുതിക്കൊണ്ട് ഗോൾഡൻ ഗ്ലോബ് റേസിൽ ആദ്യമായി ഒരു വനിത ഒന്നാം സ്ഥാനത്ത് എത്തി. ദക്ഷിണാഫ്രിക്കൻ സ്വദേശിനിയായ ക്രിസ്റ്റീൻ ഒന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്തു.
കഴിഞ്ഞയാഴ്ച അഭിലാഷ് ടോമി ലീഡെടുത്തെങ്കിലും തൊട്ടടുത്ത ദിവസം തന്നെ കിർസ്റ്റൻ ലീഡ് തിരിച്ച് പിടിക്കുകയായിരുന്നു. കഴിഞ്ഞ വർഷം സെപ്തംബർ നാലിനാണ് മത്സരം ആറംഭിച്ചത്. 236 ദിവസങ്ങളാണ് അഭിലാഷ് ടോമി ബയാനത്ത് എന്ന ചെറുപായക്കപ്പലിൽ 1968ൽ നിലവിലുണ്ടായിരുന്ന ആശയ വിനിമയ സങ്കേതങ്ങളുപയോഗിച്ച് ഒറ്റയ്ക്ക് ലോകം ചുറ്റുന്നത്. മറ്റ് കായിക ഇനങ്ങളേക്കാളും വെല്ലുവിളികൾ നിറഞ്ഞ മത്സരമായതിനാൽ സമുദ്ര സാഹസികതയുടെ എവറസ്റ്റ് എന്നാണ് ഗോൾഡൻ ഗ്ലോബ് റേസിനെ വിളിക്കുന്നത്. പ്രകൃതിയുടെ വെല്ലുവിളികളേയും ശാരീരിക മാനസിക വെല്ലുവിളികളേയും ഒരു പോലെ മറികടന്നാണ് മത്സരത്തിൽ പങ്കെടുക്കുന്ന നാവികർ നേരിടേണ്ടി വരുന്നത്.
0 Comments