Latest Posts

പതിനഞ്ച് വർഷത്തോളം ഒരുമിച്ച് താമസിച്ചതിന് ശേഷമാണ് വിവാഹം കഴിച്ചത്; വീട്ടുകാരുടെ കടുത്ത എതിർപ്പുണ്ടായിരുന്നു; തൻ്റെ പ്രണയ വിവാഹത്തെക്കുറിച്ച് എംജി ശ്രീകുമാർ



മലയാളത്തിൽ ഒരുപാട് ഹിറ്റ്‌ ഗാനങ്ങൾ സമ്മാനിച്ച ഗായകനാണ് എംജി ശ്രീകുമാർ. മലയാളത്തിൽ മാത്രമല്ല തമിഴിലു ഹിന്ദിയിലും ഗാനങ്ങൾ ആലപിച്ചിട്ടുള്ള എംജി ശ്രീകുമാർ അയ്യപ്പ ഭക്തി ഗാനങ്ങളിലും തന്റേതായ സ്ഥാനം ഉറപ്പിച്ചിട്ടുണ്ട്. 

അവതരകനായും പിന്നീട് റിയാലിറ്റി ഷോ ജഡ്ജായും തിളങ്ങുന്ന എംജി ശ്രീകുമാർ മലയാളത്തിലെ എല്ലാ സൂപ്പർസ്റ്റാറുകൾക്ക് വേണ്ടിയും ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. ഗാനരംഗത്തും സോഷ്യൽ മീഡിയയിലും സജീവമാണ് എംജി ശ്രീകുമാറും ഭാര്യ ലേഖയും.

ഇരുവരും ആരാധകർക്ക് വേണ്ടി യാത്ര ചെയ്യുന്ന സമയങ്ങളിൽ ഫോട്ടോകളും പങ്കുവെക്കാറുണ്ട്. വർഷങ്ങൾക്ക് ശേഷമുള്ള ലേഖയുമായി ഉള്ള പ്രണയത്തിന് ശേഷമാണ് വിവാഹമെന്നും ജീവിതത്തിൽ സംഭവിച്ച കാര്യങ്ങളും ഇപ്പോൾ എംജി ശ്രീകുമാർ വെളിപ്പെടുത്തുകയാണ്. പ്രേമത്തിന് കണ്ണും മൂക്കും ഇല്ലെന്ന കാര്യം ഞങ്ങളുടെ ജീവിതത്തിൽ നടന്ന കാര്യമാണെന്നും വീട്ടുകാരുടെ കടുത്ത എതിർപ്പോടെയാണ് വിവാഹം കഴിച്ചതെന്നും എംജി പറയുന്നു. 

കല്യാണം കഴിക്കാതെ 15 വർഷം ജീവിച്ചെന്നും അത് നിസാര കാര്യമല്ലന്നും. ഇപ്പോളാണ് ലിവിങ് ടുഗെതർ എങ്കിൽ പെണ്ണ് തേക്കും അല്ലങ്കിൽ പയ്യൻ തേക്കും എന്തായാലും തേപ്പ് ഉണ്ടാകുമെന്ന് എംജി ശ്രീകുമാർ പറയുന്നു.

തിരുവനന്തപുരത്ത് ഉള്ളപ്പോൾ കോവളത് എത്തി ഭക്ഷണം ഒരുമിച്ച് കഴിക്കാറുണ്ടെന്നും മദ്രാസിൽ പോകുമ്പോൾ രണ്ട് ഫ്ലൈറ്റ് ടിക്കറ്റ് എടുത്താണ് എപ്പോളും യാത്ര ചെയ്യാറെന്നും എംജി പറയുന്നു. ഇരുവരും ലിവിങ് ടു ഗതറിൽ ജീവിച്ചു പോകുന്ന സമയത്താണ് 2000ത്തിൽ ഇറങ്ങിയ ഒരു മാഗസിനിൽ ലേഖയുമായി താൻ വിവാഹം കഴിഞ്ഞെന്ന ഒരു കവർ സ്റ്റോറി വരുന്നത്. മാഗസിൻകാർ മുട്ടൻ പണി തന്ന സമയത്ത് വിവാഹം കഴിഞ്ഞിട്ടില്ലായിരുന്നു.

ഉടനെ തന്നെ അമ്മയെ വിളിച്ചു പറഞ്ഞെന്നും അമ്മ നിന്റെ ജീവിതമാണ് നിനക്ക് ഇഷ്ടം ഉള്ളവരെ കല്യാണം കഴിക്കാൻ പറഞ്ഞു അനുഗ്രഹിച്ചു. വീട്ടിൽ വേറെ ആരോടും പറയാതെ മൂകാംമ്പിക ക്ഷേത്രത്തിൽ പോയി വിവാഹം കഴിച്ചെന്നും പിന്നീട് തിരുവനന്തപുരത്ത് എത്തി രജിസ്റ്റർ മാര്യേജ് വീണ്ടും നടത്തിയെന്നും എംജി ശ്രീകുമാർ പറയുന്നു.

0 Comments

Headline