banner

മരുത്തടിയിലെ 'വട്ടക്കായൽ' ഇനി സ്റ്റാറാകും; സംരക്ഷണത്തിനും സൗന്ദര്യവത്കരണങ്ങൾക്കുമായി മൂന്ന് കോടി, ടൂറിസം മാപ്പിലേക്ക്!

കൊല്ലം : വട്ടക്കായലും കട്ടയ്‌ക്കൽ കായലും ജില്ലയുടെ വിനോദസഞ്ചാര ഭൂപടത്തിൽ ഇടംപിടിച്ചതിൻ്റെ ആഹ്ലാദത്തിലണ് മരുത്തടിയിലെ വട്ടക്കായൽ സംരക്ഷണസമിതി. ഈ കായലുകൾക്ക് സംരക്ഷണത്തിൻ്റെ കച്ചിത്തുരുമ്പേകാൻ നീണ്ട ഇരുപത്തിയഞ്ചു വർഷത്തെ നിസ്വാർത്ഥമായ പോരാട്ടം വേണ്ടി വന്നു ഇവർക്ക് ഈ ലക്ഷ്യത്തിലേക്ക് കുതിക്കാൻ.

കൊല്ലം കോർപ്പറേഷൻ അമൃത് പദ്ധതി പ്രകാരം മൂന്ന് കോടി രൂപയാണ് ചെലവിട്ടാണ് ഇരു ജലാശയങ്ങളെയും പുതുമയുടെ മോടിപ്പിടിപ്പിക്കുക. മൂന്ന് ഘട്ടങ്ങളായാട്ടാകും വികസന,​ സൗന്ദര്യവത്കരണങ്ങൾ പ്രവർത്തനങ്ങൾ ഇവിടെ നടക്കുകയെന്ന് അധികൃതർ സൂചിപ്പിച്ചു. ഒരുകോടി വകയിരുത്തിയുള്ള ആദ്യ ഘട്ട ടെണ്ടർ നടപടികൾ പൂർത്തയായിക്കഴിഞ്ഞു.

അദ്യഘട്ടത്തിൽ കായലിന് ചുറ്റും സംരക്ഷണ ഭിത്തി നിർമ്മിക്കുവാനും, ചെളി നീക്കം ചെയ്യൽ, നടപ്പാത, തറയോട് പാകൽ, ടിക്കറ്റ് കൗണ്ടർ, ടോയ്‌ലെറ്റ് ബ്ളോക്ക് എന്നിവയോട് കൂടിയ ഫെസിലിറ്റേഷൻ ഏരിയ, റാമ്പ്,കയർ ഭൂവസ്‌ത്രത്തോടുകൂടിയ തടയണ, മൃദുവായ കൈവരികൾ എന്നിവ പൂർത്തികരിക്കും. ഇത്തരത്തിൽ മൂന്ന് ഘട്ടങ്ങളായായിട്ടാകും പദ്ധതി പൂർത്തീകരിക്കുക.

വട്ടക്കായലിന്റെ കൈവഴിയായ കട്ടയ്‌ക്കൽ കായലിന്റെ സംരക്ഷണം, കലുങ്ക് നിർമ്മാണം, വേലിയേറ്റ സമയത്തെ ലവണ സാന്ദ്രതയിൽ നിന്ന് കായലിനെ സംരക്ഷിക്കുന്ന ചീപ്പിന്റെ നവീകരണം, ഇരുജലാശയങ്ങൾക്കും ഇടയിലെ പാതയുടെ നവീകരണം തുടങ്ങിയ പ്രവർത്തനങ്ങൾ രണ്ടാം ഘട്ടത്തിലും കുട്ട വഞ്ചി, പെഡൽ ബോട്ട് തു‌‌ടങ്ങിയ പ്രകൃതി സൗഹൃദ ജല സവാരി മൂന്നാം ഘട്ടത്തിലും വിഭാവനം ചെയ്യുന്നു.

Post a Comment

0 Comments