പ്രതിയെ വൈകിട്ട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യും. ഇന്നലെ കൊലപാതകം നടത്തിയ ശേഷം സുധീഷ് മുങ്ങിയിരുന്നു. വ്യാപകമായ തിരച്ചിലിനൊടുവിൽ സഹോദരന്റെ വീട്ടിൽവച്ചാണ് പൊലീസ് പിടികൂടിയത്. തുടർന്ന് ഇന്ന് 11 മണിയോടെ അറസ്റ്റ് രേഖപ്പെടുത്തി. ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു.
ഇന്നലെ വൈകിട്ടു 4നു വാത്തിക്കുടിയിൽ ഭാസ്കരന്റെ വീട്ടിലാണു സംഭവം. വാത്തിക്കുടി ആമ്പക്കാട്ട് ഭാസ്കരന്റെ ഭാര്യ രാജമ്മ (60) ആണു മരിച്ചത്. തലയ്ക്കു ഗുരുതരമായി പരുക്കേറ്റ ഭാസ്കരനെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഭാസ്കരന്റെ മൂത്ത മകൾ രജിതയുടെ ഭർത്താവാണു സുധീഷ്. സ്വകാര്യ ആശുപത്രിയിൽ നഴ്സാണു രജിത. ഇന്നലെ മദ്യപിച്ചെത്തിയ സുധീഷ് രജിതയുമായി വഴക്കുണ്ടാക്കി. ഇതു ചോദ്യം ചെയ്ത ഭാസ്കരനെ തലയ്ക്കടിച്ചു. ഇതു തടയാൻ ശ്രമിച്ചപ്പോഴാണു രാജമ്മയെ ആക്രമിച്ചത്.
0 تعليقات