banner

പൊലീസ് ഉദ്യോഗസ്ഥൻ്റെ മകളായ 14കാരിയുടെ മരണത്തിൽ ദുരൂഹത തുടരുന്നു; അമിതമായ ലഹരിമരുന്ന് ഉപയോഗമാണ് മരണത്തിലേക്ക് നയിച്ചതെന്ന് പ്രാഥമിക നിഗമനം, അന്വേഷണം



തിരുവനന്തപുരം : പാളയം പോലീസ് ക്വാട്ടേഴ്‌സിലെ കിടപ്പ് മുറിയിൽ പതിനാലുകാരിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. സിവിൽ പോലീസ് ഓഫീസറുടെ മകളെയാണ് ഒരാഴ്ച മുൻപ് മരിച്ച നിലയിൽ കണ്ടെത്തിയത്. അമിതമായി ലഹരിമരുന്ന് ഉപയോഗിച്ചതിനെ തുടർന്നുണ്ടായ സെറിബ്രൽ ഹെമറേജ് ആണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.

വിദ്യാർത്ഥിനിയുടെ അസ്വാഭാവിക മരണത്തിൽ ജില്ലാ ക്രൈംബ്രാഞ്ച് അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തിൽ അന്വേഷണം നടത്തി വരികയാണ്. ഒരാഴ്ച മുൻപാണ് വിദ്യാർത്ഥിനിയെ കിടപ്പ് മുറിയിൽ അബോധാവസ്ഥയിൽ കണ്ടെത്തിയത്. 

തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. അമിതമായ ലഹരിമരുന്ന് ഉപയോഗം മൂലം തലച്ചോറിൽ രക്തസ്രാവമുണ്ടായതിനെ തുടർന്നാണ് മരണം സംഭവിച്ചത്.

അതേസമയം വിദ്യാർത്ഥിനി ക്രൂരമായ ലൈംഗീക അതിക്രമത്തിന് ഇരയായിരുന്നതായും പ്രകൃതി വിരുദ്ധ പീഡനം നടന്നതായും പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പരാമര്ശിക്കുന്നതായാണ് വിവരം. പെൺകുട്ടി അബോധാവസ്ഥയിൽ കിടന്ന മുറിയിൽ അന്വേഷണ സംഘം വിശദമായി പരിശോധന നടത്തി. മുറിയിൽ നിന്നും ലഹരി വസ്തുക്കൾ കണ്ടെത്തിയതായും വിവരമുണ്ട്.

Post a Comment

0 Comments