banner

നരേന്ദ്രമോദിയുടെ കേരള പര്യടനത്തിന് തുടക്കമായി; റോഡ്ഷോയിൽ കാൽനടയായി പങ്കെടുത്ത് ജനങ്ങളെ ആവേശഭരിതരാക്കി പ്രധാനമന്ത്രി



കൊച്ചി : പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കേരള പര്യടനത്തിന് തുടക്കം. ദ്വിദിന സന്ദർശനത്തിനായി കേരളത്തിലെത്തിയ പ്രധാനമന്ത്രിയ്ക്ക് ആവേശോജ്ജ്വല വരവേൽപ്പ്. കൊച്ചിയിലെത്തിയ പ്രധാനമന്ത്രിയെ വ്യവസായ മന്ത്രി പി. രാജീവ് സ്വീകരിച്ചു. പ്രധാനമന്ത്രിയെ കാണാൻ കൊച്ചിയിൽ വൻ ജനത്തിരക്കാണ്. അഞ്ച് മണിക്ക് നേവൽ ബേസിലെത്തിയ മോദിയുടെ റോഡ് ഷോ ആരംഭിച്ചു .

പെരുമാനൂർ ജങ്ഷൻ മുതൽ തേവര എസ്.എച്ച്. കോളേജ് വരെ 1.8 കിലോമീറ്റർ ദൂരത്തിലാണ് റോഡ് ഷോ. ജനങ്ങൾക്ക് റോഡ് ഷോ കാണുന്നതിനായി ബാരിക്കേഡുകൾ സ്ഥാപിച്ച് പ്രത്യേകം സ്ഥലം വേർതിരിച്ചിട്ടുമുണ്ട്. സംസ്ഥാനത്ത് ആദ്യമായാണ് പ്രധാനമന്ത്രിയുടെ റോഡ് ഷോ നടക്കുന്നത്. റോഡ് ഷോയ്ക്ക് ശേഷം എസ്.എച്ച്. കോളേജിൽ നടക്കുന്ന യുവം പരിപാടിയിലും മോദി പങ്കെടുക്കും.

പ്രധാനമന്ത്രിയുടെ സന്ദർശനത്തോടനുബന്ധിച്ച് കനത്ത സുരക്ഷയാണ് കൊച്ചിയിൽ ഏർപ്പെടുത്തിയിരിക്കുന്നത്. റോഡ് ഷോയായി പ്രധാനമന്ത്രി യുവം സംവാദ വേദിയിൽ എത്തും. യുവജനങ്ങളോട് സംസരിക്കുന്ന പരിപാടിയാണിത്. ആറ് മണിക്കാണ് സംവാദ പരിപാടി ആരംഭിക്കുക. പ്രധാനമന്ത്രിയുടെ വാക്കുകൾക്ക് കാതോർത്തിരിക്കുകയാണ് ജനങ്ങൾ.

Post a Comment

0 Comments