പെരുമാനൂർ ജങ്ഷൻ മുതൽ തേവര എസ്.എച്ച്. കോളേജ് വരെ 1.8 കിലോമീറ്റർ ദൂരത്തിലാണ് റോഡ് ഷോ. ജനങ്ങൾക്ക് റോഡ് ഷോ കാണുന്നതിനായി ബാരിക്കേഡുകൾ സ്ഥാപിച്ച് പ്രത്യേകം സ്ഥലം വേർതിരിച്ചിട്ടുമുണ്ട്. സംസ്ഥാനത്ത് ആദ്യമായാണ് പ്രധാനമന്ത്രിയുടെ റോഡ് ഷോ നടക്കുന്നത്. റോഡ് ഷോയ്ക്ക് ശേഷം എസ്.എച്ച്. കോളേജിൽ നടക്കുന്ന യുവം പരിപാടിയിലും മോദി പങ്കെടുക്കും.
പ്രധാനമന്ത്രിയുടെ സന്ദർശനത്തോടനുബന്ധിച്ച് കനത്ത സുരക്ഷയാണ് കൊച്ചിയിൽ ഏർപ്പെടുത്തിയിരിക്കുന്നത്. റോഡ് ഷോയായി പ്രധാനമന്ത്രി യുവം സംവാദ വേദിയിൽ എത്തും. യുവജനങ്ങളോട് സംസരിക്കുന്ന പരിപാടിയാണിത്. ആറ് മണിക്കാണ് സംവാദ പരിപാടി ആരംഭിക്കുക. പ്രധാനമന്ത്രിയുടെ വാക്കുകൾക്ക് കാതോർത്തിരിക്കുകയാണ് ജനങ്ങൾ.
0 تعليقات