banner

നാഷണൽ പ്രോഗ്രസീവ് പാർട്ടി; പുതിയ പാർട്ടിയുമായി മുൻ കോൺഗ്രസ്സ് നേതാവ് ജോണി നെല്ലൂർ



കൊച്ചി : കേരളാ കോൺഗ്രസ് ജോസഫ് വിഭാഗം വിട്ട ജോണി നെല്ലൂരിന്റെ നോതൃത്വത്തിൽ പുതിയ രാഷ്ട്രീയ പാർട്ടി പ്രഖ്യാപിച്ചു. നാഷണൽ പ്രോഗ്രസീവ് പാർട്ടി (എൻപിപി) എന്ന് പേര് നൽകിയിട്ടുള്ള സംഘടനയുടെ പ്രഖ്യാപനം കൊച്ചിയിൽ നടന്നു. ദേശീയ ന്യൂനപക്ഷ കമ്മിഷൻ മുൻ അംഗവും കത്തോലിക്കാ കോൺഗ്രസ് മുൻ ഗ്ലോബൽ അദ്ധ്യക്ഷനുമായ അഡ്വ. വി വി അഗസ്റ്റിൻ ആണ് പാർട്ടി ചെയർമാൻ. റബർ ഫാർമേഴ്‌സ് ഫെഡറേഷൻ എന്ന സംഘടനയുടെ അദ്ധ്യക്ഷൻ കൂടിയാണ് ഇദ്ദേഹം. ജോണി നെല്ലൂരാണ് എൻപിപി വർക്കിങ് ചെയർമാൻ.

കേരളാ കോൺഗ്രസ് ജോസഫ് ഗ്രൂപ്പ് വിട്ട, ഉടുമ്പൻചോല മുൻ എംഎൽഎ മാത്യു സ്റ്റീഫൻ, എറണാകുളത്ത് നിന്നുള്ള ലൂയിസ് കെ ഡി എന്നിവരാണ് ആണ് വൈസ് ചെയർമാൻമാർ. സി പി സുഗതൻ, അഡ്വ. എലിസബത്ത് കടമ്പൻ, സണ്ണി തോമസ്, അഡ്വ. ജോയ് എബ്രഹാം, തമ്പി എരുമേലിക്കര, എന്നിവരാണ് ജനറൽ സെക്രട്ടറിമാർ. ഡോ.ജോർജ് എബ്രഹാം ആണ് പാർട്ടി ട്രഷറർ.

കർഷകത്തൊഴിലാളികൾ, മത്സ്യമേഖലയിൽ നിന്നുള്ളവർ തുടങ്ങിയവരുടെ ആവശ്യങ്ങൾക്ക് പാർട്ടി പ്രധാന്യം നൽകും. പുതിയ പാർട്ടിക്ക് ബിജെപി അടക്കം ആരുമായും അയിത്തമില്ല. എല്ലാ മതമേലദ്ധ്യക്ഷന്മാരെയും ആദരിക്കും. എല്ലാ മതവിഭാഗങ്ങളും പാർട്ടിയിലുണ്ടാകും. ദേശീയ തലത്തിലായിരിക്കും പ്രവർത്തനമെന്നും ജോണി നെല്ലൂർ പാർട്ടിയുടെ പ്രഖ്യാപന പരിപാടിയിൽ പറഞ്ഞു.

Post a Comment

0 Comments