ഇന്നലെ വൈകുന്നേരം ഐസ്‌ക്രീം കഴിച്ചതിന് ശേഷം കുട്ടിയ്ക്ക് കടുത്ത ഛർദ്ദിയും ക്ഷീണവും ദേഹാസ്വാസ്ഥ്യവും അനുഭവപ്പെട്ടു. തുടർന്ന് വീടിനു സമീപത്തെ ക്ലിനിക്കിലും പിന്നീട് മേപ്പയ്യൂരിലും ചികിത്സതേടി. തിങ്കളാഴ്ച പുലർച്ച അസ്വസ്ഥതകൾ വർദ്ധിച്ചു. ഇതേതുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കൊയിലാണ്ടി പോലീസും ആരോഗ്യ വകുപ്പ് അധികൃതരും സ്ഥലത്ത് പരിശോധന നടത്തി. ഭക്ഷണാവശിഷ്ടങ്ങളുടെ സാംപിൾ ശേഖരിച്ചു. ഐസ്‌ക്രീം വിറ്റ കട താൽക്കാലികമായി അടച്ച് സീൽ ചെയ്തു. ഹെൽത്ത് ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ പ്രദേശത്ത് പരിശോധന നടത്തി. ഭക്ഷ്യവിഷബാധയാണോ എന്ന് ഉറപ്പായ ശേഷമേ തുടർനടപടികളിലേക്ക് കടക്കാനാവൂ എന്നാണ് വിവരം.
0 تعليقات