banner

തെളിവുകളില്ല!, കൊല്ലത്ത് 20 ലക്ഷം തട്ടിയെന്ന കേസിൽ അമ്മയെയും മകളെയും വെറുതെ വിട്ടു

കൊല്ലം : സമീപവാസികളിൽ നിന്ന് 20 ലക്ഷം രൂപ തട്ടിയെന്ന കേസിൽ അമ്മയെയും മകളെയും ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി വെറുതെവിട്ടു. താമരക്കുളം സെന്റ് സേവ്യേഴ്സ് കോളനിയിലെ താമസക്കാരനായ ലൂസി ഫ്രാൻസിസിനെയും മകൾ ഫ്രാൻസിസ്കയെയുമാണ് വെറുതെ വിട്ടത്. 

2013ൽ ഇവർ സെന്റ് സേവ്യേഴ്സ് കോളനിയിലെ താമസക്കാരായ സോനയിൽ നിന്നും ബന്ധുക്കളിൽ നിന്നും 20 ലക്ഷം രൂപ കൈക്കലാക്കി എന്നായിരുന്നു കേസ്. തെളിവുകളില്ലെന്ന പ്രതിഭാഗത്തിന്റെ വാദം അംഗീകരിച്ചാണ് വെറുതെ വിട്ടത്. പ്രതികൾക്കു വേണ്ടി അഭിഭാഷകനായ എ.കെ.സവാദ് ഹാജരായി.

إرسال تعليق

0 تعليقات