banner

കെഎസ്‌യുവിന് നേതൃത്വം നൽകാൻ വിദ്യാർത്ഥികളില്ല: കൊല്ലത്തെ പുതിയ ഭാരവാഹി പട്ടികയിൽ പ്രവർത്തകർക്ക് അതൃപ്തി



കൊല്ലം : ജില്ലയിലെ കെഎസ്‌യു ഭാരവാഹിപ്പട്ടികയിൽ പ്രവർത്തകർക്ക് അതൃപ്തി. വിദ്യാർഥി സംഘടനയായ കെഎസ്‌യുവിൻ്റെ തലപ്പത്തേക്ക് വിദ്യാർഥികളെ പരിഗണിച്ചില്ലെന്നും നിലവിൽ ഭാരവാഹിപ്പട്ടികയിലുള്ളവരെെല്ലാം വിദ്യാഭ്യാസം പൂർത്തിയായി വർഷങ്ങൾ പിന്നിട്ടവരാണെന്നുമാണ് ആക്ഷേപം. സംസ്ഥാനത്തെ കോോൺഗ്രസ്സ് നേതൃത്വം നിർദ്ദേശിച്ചവരെ തഴഞ്ഞാണ് പുനഃസംഘടന നടന്നതെന്നും അതിനാൽ ഭാരവാഹിപ്പട്ടിക മരവിപ്പിക്കണമെന്ന ആവശ്യവും ഒരു വിഭാഗം ഉയർത്തുന്നുണ്ട്.

അതേ സമയം, ഭാരവാഹിപ്പട്ടികയിലേക്ക് കയറാൻ വേണ്ടുന്നതായ അടിസ്ഥാന പ്രായ മാനദണ്ഡങ്ങളെ അട്ടിമറിച്ചാണ് പുനഃസംഘടന. 27 വയസ്സ് എന്ന പ്രായപരിധിയും ഗ്രൂപ്പ്‌ സമവാക്യങ്ങളും പരിഗണിക്കപ്പെട്ടില്ല. 1994 ജനുവരി ഒന്നിനു ശേഷം ജനിച്ചവരെയാണ്‌ പുനഃസംഘടനയിൽ പരിഗണിക്കേണ്ടതെന്ന്‌ നിലവിലുള്ള മാനദണ്ഡത്തിൽ പറയുന്നു. പുതിയ ഭാരവാഹികളിൽ ആരും പ്രായപരിധിക്കുള്ളില്‍ ഉള്ളവരല്ലെന്നാണ് പ്രധാന ആക്ഷേപം.


ജില്ലയിൽ 21 അംഗ കമ്മിറ്റിയായിരുന്നു നിലവിലുണ്ടായിരുന്നത്. പത്തനാപുരം സ്വദേശിയായ അൻവർ സുൽഫിക്കറാണ്‌ ജില്ലാ പ്രസിഡന്റ്‌. ജില്ലയിൽ നിന്ന് സംസ്ഥാനവൈസ്‌ പ്രസിഡന്റായ യദുകൃഷ്‌ണനും‌ നേതൃനിരയിലുണ്ട്. 

Post a Comment

0 Comments