Latest Posts

കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ച് ഒരു മരണം; ആറു പേർ‌ക്ക് പരിക്ക്, മരിച്ചയാളെ തിരിച്ചറിഞ്ഞില്ല



പാലക്കാട് : വടക്കഞ്ചേരിയിൽ കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. അപകടത്തിൽ ആറു പേർക്ക് പരുക്കേറ്റു. പാലക്കാട് ഭാഗത്തുനിന്നും പാലായ്ക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ബസ് ബൈപ്പാസിൽ വച്ച് വടക്കഞ്ചേരി ടൗണിൽ നിന്നും പാലക്കാട്ടേക്ക് പോകുന്ന കെഎസ്ആർടിസി ബസിൽ ഇടിക്കുകയായിരുന്നു.

പാലക്കാട് ഭാഗത്തേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ബസിന്റെ പിൻഭാഗത്ത് ഡോറിനോട് ചേർന്നാണ് ഇടിയേറ്റത്. ഇതിനോട് ചേർന്നുള്ള സീറ്റിൽ ഇരുന്ന ആളാണ് മരിച്ചത്. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. മരിച്ചയാളുടെ മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. വൈകിട്ട് നാല് മണിയോടെയാണ് അപകടം.

0 Comments

Headline