banner

വെള്ളം കൊടുക്കുന്നതിനിടെ കാള ഉടമയെ കുത്തിക്കൊന്നു; കാളയ്ക്ക് പേവിഷബാധയെന്ന് സംശയം, ഭാര്യയ്ക്കും പരിക്ക്



കോട്ടയം : കാളയുടെ കുത്തേറ്റ് ഉടമ മരിച്ചു. ഭാര്യയ്ക്ക് പരുക്കേറ്റു. ചാമംപതാലിന് സമീപം ചേര്‍പത്തു കവലയില്‍ ആലുമ്മൂട്ടില്‍ റെജിയാണ് മരിച്ചത്. ഭാര്യ ഡാര്‍ലിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇന്ന് രാവിലെ പതിനൊന്ന് മണിയോടെയായിരുന്നു സംഭവം.

കാളയ്ക്ക് വെള്ളം കൊടുക്കാന്‍ എത്തിയപ്പോള്‍ ആക്രമിക്കുകയായിരുന്നു. ഇരുവരെയും ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും റെജിയുടെ ജീവന്‍ രക്ഷിക്കാനായില്ല. കാളയ്ക്ക് പേവിഷബാധയുടെ ലക്ഷങ്ങളുള്ളതായി പ്രദേശവാസികള്‍ പറഞ്ഞു.

Post a Comment

0 Comments