banner

‘മതം പരിചയാക്കി, ഏകാധിപത്യവും ഗ്രൂപ്പിസവും അവസാനിപ്പിക്കണം'; ഷാഫി പറമ്പിലിനെതിരെ പാലക്കാട്‌ പോസ്റ്ററുകള്‍

പാലക്കാട് : യൂത്ത് കോൺഗ്രസ്‌ സംസ്ഥാന അധ്യക്ഷൻ ഷാഫി പറമ്പിലിനെതിരെ പാലക്കാട്‌ നഗരത്തിൽ പോസ്റ്ററുകള്‍. ഷാഫിയുടെയും ജില്ലാ പ്രസിഡന്‍റ് ടി.എച്ച് ഫിറോസ് ബാബുവിന്‍റെയും പേരെടുത്ത് പറയുന്ന പോസ്റ്ററുകൾ ആരാണ് തയാറാക്കി​യതെന്ന് എവിടെയും പറയുന്നില്ല. 

ഇരുവരുടെയും ഏകാധിപത്യവും ഗ്രൂപ്പിസവും അവസാനിപ്പിക്കണമെന്നാണ് പോസ്റ്ററിലുള്ളത്.

ഷാഫി ഫാൻസ് പാലക്കാട്ടെ കോൺഗ്രസിനെ ബാധിച്ച കാൻസറാണെന്ന് ആരോപിക്കുന്ന പോസ്റ്ററിൽ ഇരുവരും മതം പരിചയാക്കി വ്യക്തിഗത നേട്ടം കൈവരിച്ചെന്നും വിമർശനം ഉണ്ട്. 

ജില്ലാ പ്രസിഡന്‍റ് ജില്ല മുഴുവൻ പണപ്പിരിവു നടത്തി സാമ്പത്തിക നേട്ടം കൊയ്തതായും ഇതിൽ പറയുന്നു.

إرسال تعليق

0 تعليقات