അനധികൃത പാർക്കിംഗ് വാഹനങ്ങളുടെയും കാൽനടയാത്രക്കാരുടെയും സഞ്ചാര സ്വാതന്ത്ര്യത്തെ തടസ്സപ്പെടുത്തുമെന്നും അത്തരം സാഹചര്യങ്ങൾ അപകടങ്ങളിലേക്ക് നയിക്കുമെന്നും അതോറിറ്റി ഓർമ്മിപ്പിക്കുന്നു. ക്രമരഹിതമായി പാർക്കിംഗ് ഒഴിവാക്കണമെന്ന് അബുദാബി പോലീസും ഈ മാസം ആദ്യം തന്നെ വ്യക്തമാക്കിയിരുന്നതാണ്.
നിയുക്ത സ്ഥലങ്ങളിലും നടപ്പാതകളിലും വാഹനങ്ങൾ പാർക്ക് ചെയ്യുകയും അതുവഴി ഗതാഗത തടസ്സം സൃഷ്ടിക്കുകയും ചെയ്താൽ 1,000 ദിർഹം വരെ പിഴ ഈടാക്കുമെന്ന് എമിറേറ്റ് മുനിസിപ്പാലിറ്റി കഴിഞ്ഞ ആഴ്ച വ്യക്തമാക്കിയിരുന്നു. ലംഘനം നടത്തി 30 ദിവസത്തിനകം പിഴ അടച്ചാൽ പിഴ 500 ദിർഹമായി കുറയുമെന്നും അതോറിറ്റി കൂട്ടിച്ചേർത്തു. അബുദാബിയിലെ ബസ് സ്റ്റോപ്പിൽ പാർക്ക് ചെയ്യുന്നതും കർശനമായി നിരോധിച്ചിരിക്കുന്നു. എമിറേറ്റിന്റെ ഇന്റഗ്രേറ്റഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ഐടിസി) പ്രകാരം വാഹനമോടിക്കുന്നവർക്ക് യാത്രക്കാരെ കയറ്റാനും ഇറക്കാനും പ്രത്യേക പാർക്കിംഗ് സ്ഥലങ്ങളുണ്ട്. നിയമം ലംഘിച്ചാൽ 2000 ദിർഹം പിഴ ഈടാക്കും.
0 Comments