banner

372 ഗ്രാം എംഡിഎംഎയുമായി രണ്ട് യുവാക്കൾ പൊലീസ് പിടിയിൽ; പിടിയിലായത് കാറിൽ കടത്തുന്നതിനിടെ



കോഴിക്കോട് : കോഴിക്കോട് കുന്ദമംഗലത്ത് 372 ഗ്രാം എം.ഡി.എം.എയുമായി രണ്ട് യുവാക്കൾ പിടിയിൽ. കൊടിയത്തൂർ സ്വദേശി നസ്ലീൻ മുഹമ്മദ്, പെരുമണ്ണ സ്വദേശി സഹദ് എന്നിവരാണ് പിടിയിലായത്. കുന്ദമംഗലം പൊലീസും ജില്ലാ ആന്റി നാർക്കോട്ടക് സ്‌ക്വാഡും ചേർന്ന് ഞായറാഴ്ച രാത്രിയാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്.

കാറിൽ എം.ഡി.എം.എ കടത്തുന്നുണ്ടെന്ന വിവരത്തെ തുടർന്ന് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്. ഇവർ സഞ്ചരിച്ച കാറും പിടിച്ചെടുത്തിട്ടുണ്ട്. ബെംഗളൂരുവിൽ നിന്ന് സംസ്ഥാനത്തേക്ക് കടത്തുകയായിരുന്ന എം.ഡി.എം.എയാണ് ഇവരിൽ നിന്ന് പിടിച്ചെടുത്തത്.

സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു. നാട്ടിലെത്തിച്ച് ചില്ലറ വില്പന നടത്തുന്നതിനാണ് ഇവർ ലഹരി മരുന്ന് കടത്തിയത്. പ്രതികളുടെ പശ്ചാത്തലവും മുമ്പ് ഇത്തരം കേസുകളുടെ ഭാഗമായിട്ടുണ്ടോ എന്നും പരിശോധിച്ച് വരികയാണെന്നും പൊലീസ് പറഞ്ഞു.

Post a Comment

0 Comments